video: ആകാശ വിസ്‌മയമായി റാഫേല്‍, ജാഗ്വാർ യുദ്ധവിമാനങ്ങൾ: ഇന്ത്യ- ഫ്രാൻസ് സംയുക്ത വ്യോമാഭ്യാസം - മലയാളം വാർത്തകൾ
ജോധ്‌പൂർ: ഇന്ത്യ - ഫ്രാൻസ് സംയുക്ത വ്യോമാഭ്യാസമായ ' ഗരുഡ VII ' സമാപിച്ചു. ഒക്‌ടോബർ 26 ന് രാജസ്‌ഥാനിലെ ജോധ്‌പൂർ എയർഫോഴ്‌സ് സ്‌റ്റേഷനിൽ ആരംഭിച്ച ഉഭയകക്ഷി അഭ്യാസത്തിന്‍റെ ഏഴാമത് എഡിഷനാണ് നവംബർ 12 ന് സമാപിച്ചത്. റാഫേൽ യുദ്ധവിമാനങ്ങളും എ 330 മൾട്ടി റോൾ ടാങ്കർ ട്രാൻസ്‌പോർട്ട് (എംആർടിടി) വിമാനങ്ങളും ഉപയോഗിച്ചാണ് എഫ്എഎസ്എഫ് (ഫ്രഞ്ച് വ്യോമസേന) അഭ്യാസത്തിൽ പങ്കെടുത്തത്. എസ്‌യു 30 എംകെഐ, റാഫേൽ, എൽസിഎ തേജസ്, ജാഗ്വാർ ഫൈറ്റർ എയർക്രാഫ്‌റ്റ്, എൽസിഎച്ച്, എംഐ 17 ഹെലികോപ്‌റ്ററുകൾ എന്നിവയാണ് ഐഎഎഫ് (ഇന്ത്യൻ വ്യോമസേന) സംഘം അഭ്യാസത്തിൽ ഉൾപ്പെടുത്തിയത്.
Last Updated : Feb 3, 2023, 8:32 PM IST