കേരളം

kerala

Illamnira Celebration in Guruvayoor

ETV Bharat / videos

Illamnira Celebration In Guruvayoor സമൃദ്ധിയുടെ പ്രതീകമായി ഇല്ലംനിറ; ഗുരുവായൂര്‍ ക്ഷേത്രത്തിലെ ചടങ്ങുകള്‍ ഭക്തിസാന്ദ്രം

By

Published : Aug 21, 2023, 4:35 PM IST

തൃശൂര്‍:കാര്‍ഷിക സമൃദ്ധിയുടെ വരവറിയിച്ച് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ (Guruvayoor Temple) നടത്തിയ ഇല്ലം നിറ (Illamnira) ചടങ്ങ് ഭക്തിസാന്ദ്രമായി. 1200 ഓളം കതിര്‍ക്കറ്റകളുമായാണ് ഭക്തര്‍ ഇത്തവണ ഗുരുവായൂരപ്പന്‍റെ സന്നിധിയില്‍ എത്തിയത്. ഇല്ലംനിറ ചടങ്ങുകള്‍ക്ക് പാരമ്പര്യ അവകാശികളായ മനയത്ത്, അഴീക്കല്‍ കുടുംബങ്ങളിലെ അംഗങ്ങളാണ് നേതൃത്വം നല്‍കിയത്. കതിർക്കറ്റകൾ കിഴക്കേ ഗോപുര കവാടത്തിൽ അരിമാവണിഞ്ഞ് നാക്കില വച്ചതിൽ സമർപ്പിച്ച ശേഷം ശാന്തിയേറ്റ കീഴ്‌ശാന്തി നമ്പൂതിരി തീർഥം തളിച്ച് ശുദ്ധി വരുത്തി നാലമ്പലത്തിലേക്ക് എഴുന്നള്ളിച്ചു. ക്ഷേത്രം പ്രദക്ഷിണം വച്ച് ശ്രീകോവിലിന് മുന്നിലെ നമസ്‌ക്കാര മണ്ഡപത്തിൽ വരിയായി നിന്ന് ഭക്തര്‍ കതിർക്കറ്റകൾ സമർപ്പിച്ചു. തുടര്‍ന്ന് ക്ഷേത്രം മേൽശാന്തി സർവൈശ്വര്യ പൂജയും ലക്ഷ്‌മി പൂജയും നടത്തി കതിരുകള്‍ ഒരുപിടി പട്ടിൽ പൊതിഞ്ഞ് ഗുരുവായൂരപ്പന്‍റെ പാദങ്ങളിൽ സമർപ്പിച്ച് ശ്രീലകത്ത് ചാർത്തി. പൂജിച്ച കതിർക്കറ്റകൾ ഭക്തർക്ക് പ്രസാദമായി നൽകിയതോടെ ചടങ്ങുകൾക്ക് സമാപനമായി. കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ കതിർക്കറ്റകളാണ് ഇത്തവണ ചടങ്ങിനായി ഭഗവാന്‍റെ തിരുനടയിലെത്തിയത്. ചടങ്ങിനോടനുബന്ധിച്ച് മണിക്കൂറുകളോളം ഭക്തര്‍ക്ക് ദർശന നിയന്ത്രണവും ഏർപ്പെടുത്തിയിരുന്നു. ബുധനാഴ്‌ചയാണ് (ഓഗസ്റ്റ് 23) തൃപ്പുത്തരി ചടങ്ങ് നടക്കുക. കൊയ്തെടുത്ത നെല്ലുകൊണ്ട് പായസമുണ്ടാക്കി ഭഗവാന് നിവേദിക്കുന്നതാണ് ചടങ്ങ്. ക്ഷേത്രത്തിലെ ചടങ്ങിനോട് അനുബന്ധിച്ച് ഭക്തജനങ്ങള്‍ക്ക് ദര്‍ശന നിയന്ത്രണം ഒരുക്കിയിരുന്നു. 

ABOUT THE AUTHOR

...view details