കേരളം

kerala

അരിക്കൊമ്പന്‍ എക്‌സ്‌പ്രസ്

ETV Bharat / videos

Video | ചിന്നക്കനാലില്‍ നിന്നും തേക്കടിയിലേക്ക്...ഇടുക്കിയില്‍ കൗതുക കാഴ്‌ചയായി 'അരിക്കൊമ്പന്‍ എക്‌സ്‌പ്രസ്' - ഇടുക്കി അജയന്‍റെ കട

By

Published : Jun 13, 2023, 2:20 PM IST

ഇടുക്കി:ചിന്നക്കനാലില്‍ നിന്നും തേക്കടിയിലേക്ക് ഒരു 'ട്രെയിന്‍ സര്‍വീസ്'. അതും അരിക്കൊമ്പന്‍റെ പേരില്‍. ഇടുക്കി വണ്ടന്‍മേട് പുറ്റടിയില്‍ നിന്നാണ് ഈ കൗതുക കാഴ്‌ച.

ഒരു ഇടുക്കിക്കാരന്‍റെ തലയിലുദിച്ച ചെറിയൊരു ആശയമാണിത്. ഇടുക്കിക്കാരന്‍ അജയന്‍ കഴിഞ്ഞ എട്ട് വര്‍ഷമായി പുറ്റടിക്ക് സമീപം ഒരു പുട്ടുകട നടത്തുന്നുണ്ട്. 'അജയന്‍റെ കട' എന്നാണ് ഈ സ്ഥാപനത്തിന്‍റെ പേര് തന്നെ.

ഇതിന്‍റെ ചുവടുപിടിച്ചാണ് അജയന്‍ ട്രെയിന്‍ ഇല്ലാത്ത ഇടുക്കിയില്‍ ഒരു ട്രെയിന്‍ സര്‍വീസ് തുടങ്ങിയത്. അജയന്‍റെ പുട്ടുകടയ്‌ക്ക് സമീപത്തായുള്ള 'അരിക്കൊമ്പന്‍ എക്‌സ്‌പ്രസ്' ഒരു ചെറിയ റിസോര്‍ട്ടാണ്. ട്രെയിനിന്‍റെ മാതൃകയിലാണ് റിസോര്‍ട്ടിന്‍റെ നിര്‍മാണം.  

ഒറ്റയാനെ കൊണ്ട് പോയ റൂട്ടായ ചിന്നക്കനാല്‍ - തേക്കടി എന്നും ഇതില്‍ എഴുതിച്ചേര്‍ത്തിട്ടുണ്ട്. ഉള്‍വശവും ട്രെയിന് സമാനം. വണ്ടൻമേട് പുറ്റടിയിലേക്ക് എത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് തങ്ങാനും വിശ്രമിക്കാനും വേണ്ട രീതിയില്‍ മുറികളും ഇതില്‍ സജ്ജമാക്കിയിട്ടുണ്ട്.

പുറ്റടിയിലെത്തുന്ന സഞ്ചാരികളെ ആകര്‍ഷിക്കുന്നതാണ് അജയന്‍റെ ഈ ഒരു ആശയം. ഇവിടേക്ക് എത്തുന്നവര്‍ക്കായി അജയന്‍റെ കടയിലെ വിവിധയിനം പുട്ടുകളും പല രുചികളിലുള്ള ചായകളും എപ്പോഴും തയ്യാറാണ്. ഇനി ഇങ്ങോട്ടേക്ക് വരുന്ന സഞ്ചാരികള്‍ക്ക് അജയന്‍റെ കടയുടെ ബോര്‍ഡിലുള്ളതുപോലെ 'അല്‍പം കൊതിയും നുണയുമൊക്കെ പറഞ്ഞിരിക്കാന്‍ അരിക്കൊമ്പന്‍ എക്‌സ്‌പ്രസും ഉപയോഗിക്കാം...

ABOUT THE AUTHOR

...view details