കേരളം

kerala

പുഴ വറ്റിയപ്പോൾ തെളിഞ്ഞത് നൂറ്റാണ്ടുകൾ പഴക്കമുള്ള പാര്‍ത്ഥസാരഥി വിഗ്രഹം

ETV Bharat / videos

പുഴ വറ്റിയപ്പോൾ തെളിഞ്ഞത് നൂറ്റാണ്ടുകൾ പഴക്കമുള്ള പാര്‍ത്ഥസാരഥി വിഗ്രഹം; ചുരുള്‍ തേടിയെത്തി ചരിത്രഗവേഷകര്‍ - ചരിത്രഗവേഷകര്‍

By

Published : May 16, 2023, 6:03 PM IST

കാസർകോട്: കടുത്ത വേനലിൽ പുഴ വറ്റി വരണ്ടപ്പോൾ തെളിഞ്ഞത് നൂറ്റാണ്ടുകൾ പഴക്കമുള്ള പാര്‍ത്ഥസാരഥി വിഗ്രഹം. ചന്ദ്രഗിരിപ്പുഴയിലാണ് പത്താം നൂറ്റാണ്ടിലേതെന്ന് കരുതുന്ന പാര്‍ത്ഥസാരഥി വിഗ്രഹം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം പുഴ പൂർണമായും വറ്റിയപ്പോൾ വിഗ്രഹം പുറത്ത് കാണുകയായിരുന്നു.

അനന്തശയനം കണ്ടെത്തുന്നത് ഇങ്ങനെ: നെല്ലിത്തട്ട് മഹാവിഷ്‌ണു ക്ഷേത്രത്തിന് സമീപം അടുക്കത്തൊട്ടിയിലാണ് സംഭവം. ചന്ദ്രഗിരിപ്പുഴയുടെ മധ്യഭാഗത്താണ് പാര്‍ത്ഥസാരഥി വിഗ്രഹം കണ്ടെത്തിയത്. അനുബന്ധ ബലിക്കല്ലുകളും വിഗ്രഹത്തിന് തൊട്ടടുത്തുണ്ടായിരുന്നു. വിഗ്രഹത്തിന്‍റെ വലതു കയ്യില്‍ കുതിരച്ചാട്ടയും ഇടത് കൈയില്‍ താമര മൊട്ടുമാണുള്ളത്. 

ചുരുള്‍ തേടി ചരിത്രഗവേഷകര്‍:മാലയും അരഞ്ഞാണവുമെല്ലാമായി കല്ലില്‍ കൊത്തിയെടുത്ത വിഗ്രഹത്തിന് മൂന്നടിയോളം ഉയരമുണ്ട്. പുന:പ്രതിഷ്‌ഠയുടെ ഭാഗമായി ഏതെങ്കിലും ക്ഷേത്രത്തില്‍ നിന്ന് പുഴയില്‍ നിമഞ്ജനം ചെയ്‌തതാകാമെന്നാണ് നിഗമനം. വിഗ്രഹം പഠനവിഷയമാക്കേണ്ടതുണ്ടെന്ന് ചരിത്ര ഗവേഷകന്‍ ഡോ.നന്ദകുമാര്‍ കോറോത്ത് പറഞ്ഞു. പത്താം നൂറ്റാണ്ടിലെ നിര്‍മാണ രീതിയോട് സാമ്യമുള്ളതാണ് കണ്ടെത്തിയ വിഗ്രഹം. സംഭവത്തെ തുടര്‍ന്ന് ചരിത്രഗവേഷര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.

Also Read: കൃഷി ഭൂമിയില്‍ നിധി കുംഭം ! ; തോട്ടത്തില്‍ കുഴിയെടുത്തപ്പോള്‍ കുടത്തില്‍ സ്വര്‍ണ നാണയങ്ങള്‍

ABOUT THE AUTHOR

...view details