കേരളം

kerala

ETV Bharat / videos

വീഡിയോ| വെള്ളച്ചാട്ടമല്ല, മലവെള്ളപ്പാച്ചില്‍: കൊച്ചി - ധനുഷ്കോടി പാതയില്‍ കനത്ത മഴ - തേനി

By

Published : Oct 15, 2022, 9:57 PM IST

Updated : Feb 3, 2023, 8:29 PM IST

ഇടുക്കി: കനത്തെ മഴയെ തുടര്‍ന്ന് കൊച്ചി - ധനുഷ്കോടി ദേശീയ പാതയിൽ തമിഴ്‌നാടിന്‍റെ ഭാഗമായ ബോഡിമെട്ട് ചുരത്തിൽ മലവെള്ളപ്പാച്ചില്‍. ബോഡിമെട്ടിനും മുന്തലിനും ഇടയിൽ ഇന്ന് (15.10.2022) ഉച്ചക്ക് ശേഷം മേഘവിസ്ഫോടനത്തിനു സമാനമായ കനത്ത മഴയെത്തുടര്‍ന്നാണ് മലവെള്ളപ്പാച്ചിലുണ്ടായത്. ഇതിന്‍റെ ഭാഗമായി ചുരം പാതയിൽ പല ഭാഗത്തും വെള്ളച്ചാട്ടങ്ങളും രൂപപ്പെട്ടു. കേരളത്തിൽ നിന്നുപോയ തൊഴിലാളികളുടെ വാഹനങ്ങൾ ഉൾപ്പെടെ നൂറ് കണക്കിന് വാഹനങ്ങളാണ് കുത്തിയൊലിക്കുന്ന മലവെള്ളപ്പാച്ചിലിനെ തുടര്‍ന്ന് റോഡിൽ കുടുങ്ങിയത്. മലവെള്ളത്തിലൂടെ വാഹനങ്ങൾ കടത്താന്‍ ചിലർ ശ്രമിച്ചത് അപകടഭീഷണിയുമുയർത്തി. പിന്നീട് ബോഡിനായ്ക്കന്നൂർ പൊലീസ് ഇടപെട്ട് വൈകിട്ട് മൂന്ന് മുതൽ അഞ്ച് വരെ ഇതുവഴി നിയന്ത്രണത്തോടെയുള്ള ഗതാഗതം സാധ്യമാക്കി. അതേസമയം മലവെള്ളപ്പാച്ചിലിനെ തുടർന്ന് റോഡ് പല ഭാഗത്തും തകർന്നതിനാലും അപകട ഭീഷണി പൂര്‍ണമായും ഒഴിയാത്തതിനാലും നാളെ (16.10.2022) രാവിലെ 6 മണി വരെ ഇതുവഴിയുള്ള യാത്രക്ക് തേനി ജില്ലാ ഭരണകൂടം നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Last Updated : Feb 3, 2023, 8:29 PM IST

ABOUT THE AUTHOR

...view details