കേരളം

kerala

Heart Patients Never Stop Taking Their Medications

ETV Bharat / videos

Heart Patients Never Stop Taking Their Medications: 'ഹൃദ്രോഗികൾ മരുന്ന് സ്വയം നിർത്തരുത്, ജീവൻ തന്നെ അപകടത്തിലാകും' : ആരോഗ്യ വിദഗ്‌ധർ

By ETV Bharat Kerala Team

Published : Sep 29, 2023, 6:56 AM IST

തിരുവനന്തപുരം : ഹൃദ്രോഗ ബാധിതരായിട്ടുള്ളവർ ഒരിക്കലും സ്വയം മരുന്ന് നിർത്താൻ പാടില്ലെന്ന് (Heart Patients Never Stop Taking Their Medications) ആരോഗ്യ വിദഗ്‌ധർ. പലപ്പോഴും കഴിച്ച മരുന്ന് തീരുന്ന മുറക്ക് മരുന്നുകൾ പലരും നിർത്താറുണ്ട്. എന്നാൽ ഇത് അപകടം ക്ഷണിച്ചു വരുത്തുന്നതാണെന്നാണ് മുന്നറിയിപ്പ്. ഹൃദയാഘാതം (Heart Attack) വന്ന ഒരാൾക്ക് തുടർച്ചയായ മരുന്ന് ഉപയോഗം അത്യാവശ്യമാണ്. രക്തം കട്ടപിടിക്കാതിരിക്കാനും വീണ്ടും രക്തധമനികളിൽ ബ്ലോക്ക് ഉണ്ടാകാതിരിക്കാനുമുള്ള മരുന്ന് സ്ഥിരമായി ഉപയോഗിക്കേണ്ടതാണ്. ഇത് കൂടാതെ രക്തസമ്മർദം നിയന്ത്രിക്കുകയും വേണം. ഉപയോഗിച്ചുകൊണ്ടിരുന്ന മരുന്ന് തീർന്നാൽ ഡോക്‌ടറെ കണ്ട ശേഷം വാങ്ങാം എന്ന കാരണത്തിൽ ഒരു ദിവസം മരുന്ന് കഴിക്കാതിരിക്കുന്നത് പോലും വലിയ അപകടം ഉണ്ടാക്കും. ഇതോടൊപ്പം തന്നെ കൃത്യമായ ഇടവേളകളിൽ വൈദ്യ പരിശോധനയും ഹൃദ്രോഗികൾക്ക് അത്യാവശ്യമാണ്. സാധാരണ ഗതിയിൽ ഹൃദയാഘാതം വന്ന് ചികിത്സ കഴിഞ്ഞ് മടങ്ങുന്ന ഒരാളോട് നാലാഴ്‌ച കഴിഞ്ഞ് ഡോക്‌ടറെ കാണാൻ നിർദേശിക്കാറുണ്ട്. ഇത് ഉപയോഗിക്കുന്ന മരുന്നുകൾ ശരീരത്തിൽ ഉണ്ടാക്കുന്ന മാറ്റം പരിശോധിക്കാനാണ്. മരുന്നുകൾ കിഡ്‌നിയിലും കരളിലും ഉണ്ടാക്കുന്ന മാറ്റം കൃത്യമായി പരിശോധിക്കുകയും നിരീക്ഷിക്കുകയും ചെയ്യേണ്ടതാണ്. ഹൃദയത്തിന്‍റെ പമ്പിങ് ക്രമീകരിക്കുന്ന മരുന്നുകൾ ചെറിയ ഡോസിൽ തുടങ്ങി ആവശ്യാനുസരണം ഡോസ് വർധിപ്പിക്കുന്നതാണ്. ഇതിനെല്ലാം ഡോക്‌ടർ നിർദേശിക്കുന്ന കൃത്യമായ ഇടവേളകളിലെ വൈദ്യപരിശോധന നടത്തേണ്ടതുണ്ട്. ഇക്കാര്യം ഹൃദ്രോഗികൾ പ്രത്യേകം ശ്രദ്ധിക്കണം.

ABOUT THE AUTHOR

...view details