കേരളം

kerala

Gold Robbery in Thrissur city

ETV Bharat / videos

Gold Robbery Thrissur city: തൃശൂരില്‍ കവർന്നത് മൂന്ന് കിലോയുടെ സ്വർണാഭരണങ്ങൾ - കവർച്ച

By ETV Bharat Kerala Team

Published : Sep 9, 2023, 2:28 PM IST

തൃശൂർ :തൃശൂർനഗരത്തിൽ വൻ സ്വർണാഭരണ കവർച്ചയെന്ന് പരാതി (Gold Robbery in Thrissur city). തൃശൂർ ഡിപി പ്ലാസ കെട്ടിടത്തിലെ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന ഡിപി ചെയിൻസ് സ്ഥാപനത്തിൽ നിർമിച്ച, 1.8 കോടിയോളം രൂപ വിലമതിക്കുന്ന മൂന്ന് കിലോ സ്വർണാഭരണങ്ങൾ കവർന്നതായാണ് പരാതി (3 kg of gold ornaments were stolen). ഇന്നലെ (സെപ്റ്റംബർ 09) അർധരാത്രി ആയിരുന്നു സംഭവം. ഡിപി ചെയിൻസ് സ്ഥാപനത്തിൽ നിർമിച്ച സ്വർണാഭരണങ്ങൾ കന്യാകുമാരി മാർത്താണ്ഡം ഭാഗത്തുള്ള ഷോപ്പുകളിലേക്ക് എത്തിക്കുന്നതിനായി റെയിൽവേ സ്റ്റേഷനിലേക്ക് കൊണ്ടുപോകുമ്പോഴാണ് കാറില്‍ എത്തിയ അജ്ഞാത സംഘം കവർന്നത്. ജ്വല്ലറിയിലെ ജീവനക്കാരായ കല്ലൂർ സ്വദേശി റിന്‍റോ, അരണാട്ടുകര സ്വദേശി പ്രസാദ് എന്നിവർ കയ്യിൽ സൂക്ഷിച്ചിരുന്ന ബാഗ് സംഘം തട്ടിയെടുക്കുകയായിരുന്നു. വെള്ള നിറത്തിലുള്ള മാരുതി സുസുക്കി ഡിസയർ കാറിൽ എത്തിയ സംഘമാണ് ആഭരണങ്ങൾ തട്ടിയെടുത്തതെന്നാണ് വിവരം. പണി കഴിപ്പിച്ച ആഭരണങ്ങൾ പതിവായി ആഴ്‌ചയിൽ ഒരു ദിവസമാണ് ചെന്നൈ എഗ്‌മോർ ട്രെയിനിൽ കൊണ്ട് പോകാറുള്ളത്. ഇക്കാര്യം അറിയുന്നവരാണ് കവർച്ചക്ക് പിന്നിലെന്നാണ് പൊലീസിന്‍റെ നിഗമനം. സംഭവത്തിൽ തൃശൂർ ഈസ്റ്റ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 

ABOUT THE AUTHOR

...view details