മകരവിളക്ക് ഉത്സവം: ഭക്തർക്കായി സൗജന്യ ഭക്ഷണ വിതരണം - മകരവിളക്ക് ഉത്സവം
Published : Jan 14, 2024, 1:42 PM IST
പത്തനംതിട്ട : സന്നിധാനത്തും പാണ്ടിത്താവളത്തും പരിസരത്തുമായി മകരജ്യോതി ദ൪ശനത്തിന് (Makara Jyothi Darshanam) എത്തുന്ന ഭക്തർക്ക് സൗജന്യ ഭക്ഷണ വിതരണം ആരംഭിച്ചു. മകരവിളക്ക് ദിവസമായ ജനുവരി 15 വരെ ഭക്ഷണ വിതരണം തുടരും (Free Food Distribution For Devotees In Sabarimala). ഒന്നരലക്ഷത്തിലധികം ഭക്തർക്കാണ് ഇത്തരത്തിൽ ഭക്ഷണം നൽകുന്നത്. മണ്ഡലകാലം ആരംഭിച്ചത് മുതലേ അന്നദാന വിതരണം നടന്നുവരുന്നുണ്ട്. അന്നദാനത്തിനു പുറമെയാണ് സൗജന്യ ഭക്ഷണ വിതരണം. മകരജ്യോതി ദ൪ശനത്തിന് മണിക്കൂറുകൾ മാത്രം അവശേഷിക്കെ പിഴവില്ലാത്ത ഏകോപനവുമായി ഭക്തലക്ഷങ്ങൾക്ക് സുഖദ൪ശനം ഒരുക്കാനായി സംസ്ഥാന സ൪ക്കാരും ദേവസ്വം അധികൃതരും വിവിധ വകുപ്പ് ജീവനക്കാരും സന്നദ്ധ സംഘടനകളും ചേ൪ന്ന് സമഗ്രമായ തയാറെടുപ്പുകളാണ് പൂ൪ത്തിയാക്കുന്നത്. ദ൪ശനത്തിനായി പത്ത് വ്യൂ പോയിന്‍റുകളാണ് ക്രമീകരിച്ചിട്ടുള്ളത്. പാണ്ടിത്താവളം, വാട്ട൪ ടാങ്കിന് മു൯വശം, മരാമത്ത് കോംപ്ലക്‌സിന് മു൯വശത്തെ തട്ടുകൾ, ബി എസ് എ൯ എൽ ഓഫിസിന് വടക്ക് ഭാഗം, കൊപ്രാക്കളം, സന്നിധാനം തിരുമുറ്റം-മുകൾ ഭാഗവും താഴെയും, മാളികപ്പുറം ക്ഷേത്ര പരിസരം, അപ്പാച്ചിമേട്, അന്നദാന മണ്ഡപത്തിന് മു൯വശം, ഇ൯സിനറേറ്ററിന് മു൯വശം തുടങ്ങിയവയാണ് വ്യൂ പോയിന്‍റുകൾ.