കേരളം

kerala

Encroachment Evacuation Started In Munnar

ETV Bharat / videos

Encroachment Evacuation Started മൂന്നാറില്‍ കയ്യേറ്റം ഒഴിപ്പിക്കല്‍ ആരംഭിച്ചു; പ്രതിഷേധവുമായി കര്‍ഷകര്‍; ദൗത്യം തുടരുമെന്ന് റവന്യൂ വകുപ്പ് - ചിന്നക്കനാലിൽ കയ്യേറ്റം ഒഴിപ്പിച്ചു

By ETV Bharat Kerala Team

Published : Oct 20, 2023, 7:25 PM IST

ഇടുക്കി:മൂന്നാർ ദൗത്യത്തിന് തുടക്കം കുറിച്ച റവന്യൂ വകുപ്പ് ചിന്നക്കനാലിൽ കയ്യേറ്റം ഒഴിപ്പിച്ചു. ദൗത്യത്തിനെതിരെ പ്രതിഷേധവുമായി സിങ്കുകണ്ടത്തെ കർഷകർ രംഗത്തെത്തി. ഭൂ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ സിങ്കുകണ്ടത്ത് പന്തം കൊളുത്തിയാണ് പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചത്. പ്രതിഷേധം തുടരുമെന്നും കർഷകർ പറഞ്ഞു. കയ്യേറ്റം ഒഴിപ്പിച്ച് മേഖലയില്‍ റവന്യൂ വകുപ്പ് ബോര്‍ഡ് സ്ഥാപിച്ചതാണ് പ്രതിഷേധത്തിന് കാരണമായത്. ഏലകൃഷി നടത്തുന്ന അഞ്ച് ഏക്കര്‍ സ്ഥലത്താണ് ദൗത്യ സംഘം ബോര്‍ഡ് സ്ഥാപിച്ചത്. വന്‍കിട കയ്യേറ്റങ്ങള്‍ ഒഴിവാക്കി കര്‍ഷകരുടെ ഭൂമി റവന്യൂ വകുപ്പ് പിടിച്ചെടുക്കുന്നുവെന്ന് ആരോപിച്ചാണ് ഭൂ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധം നടത്തിയത്. സംഭവത്തിന് പിന്നാലെ സമിതി യോഗം ചേര്‍ന്ന് തുടര്‍ സമരങ്ങള്‍ക്ക് രൂപം നല്‍കി. വില്ലേജ് ഓഫിസ് ഉപരോധം അടക്കമുള്ള സമര പരിപാടികളുമായി മുന്നോട്ടു പോകാനാണ് കർഷകരുടെ തീരുമാനം. ഭരണ പ്രതിപക്ഷ പാർട്ടികളുടെ പ്രാദേശിക നേതൃത്വം കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു. 33 അനധികൃത കയ്യേറ്റങ്ങളാണ് ചിന്നക്കനാൽ വില്ലേജിൽ റവന്യൂ വകുപ്പിന്‍റെ പട്ടികയിലുള്ളത്. ഈ കയ്യേറ്റങ്ങളെല്ലാം ഒഴിപ്പിക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ടു പോകുമെന്ന് തന്നെയാണ് റവന്യൂ വകുപ്പ് വ്യക്തമാക്കുന്നത്. 

ABOUT THE AUTHOR

...view details