കേരളം

kerala

രോഷാകുലനായി പാഞ്ഞടുത്ത് കാട്ടാന

ETV Bharat / videos

ദൃശ്യം പകര്‍ത്താന്‍ ശ്രമിക്കവേ രോഷാകുലനായി പാഞ്ഞടുത്ത് കാട്ടാന, യുവാവിനിത് രണ്ടാം ജന്മം, പിഴയിട്ട് വനം വകുപ്പ് - elephant news

By

Published : Jun 7, 2023, 4:36 PM IST

വയനാട്:കാട്ടാനയുടെ ദൃശ്യം പകര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ യുവാവിന് നേരെ പാഞ്ഞടുത്ത് ആന. രോഷാകുലനായി ചിന്നം വിളിച്ചെത്തിയ ആനയ്‌ക്ക് മുന്നില്‍ നിന്ന് യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്. വയനാട് മുത്തങ്ങ വന്യജീവി സങ്കേതത്തില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ഇടിവി ഭാരതിന് ലഭിച്ചു. 

ഇക്കഴിഞ്ഞ തിങ്കളാഴ്‌ച വൈകുന്നേരമാണ് സംഭവം. തമിഴ്‌നാട് സ്വദേശിയായ വിനോദ സഞ്ചാരിയെയാണ് ദൃശ്യം പകര്‍ത്തുന്നതിനിടെ കാട്ടാന ഓടിച്ചത്. റോഡില്‍ നിന്ന് അല്‍പം മാറി നില്‍ക്കുന്ന കാട്ടാനയെ കണ്ടപ്പോള്‍ ഇയാള്‍ വാഹനം റോഡരികില്‍ നിര്‍ത്തി മൊബൈലില്‍ ദൃശ്യം പകര്‍ത്തുകയായിരുന്നു. 

അതിന് ശേഷം യുവാവിനെ കണ്ട കാട്ടാന രോഷാകുലനാകുകയും ഇയാളുടെ അടുത്തേക്ക് പാഞ്ഞടുക്കുകയുമായിരുന്നു. ഇതോടെ ഇയാള്‍ പിന്തിരിഞ്ഞോടി. എന്നാല്‍ കലിതുള്ളിയ കാട്ടാന പിന്നാലെ കുതിച്ചെത്തുകയായിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ട മറ്റ് സഞ്ചാരികള്‍ ബഹളം വച്ചതോടെയാണ് ആന പിന്മാറിയത്. 

സംഭവത്തിന് പിന്നാലെ വനം വകുപ്പ് സ്ഥലത്തെത്തി. ഇയാളുടെ വാഹനം കസ്റ്റഡിയിലെടുക്കുകയും 4000 രൂപ പിഴ ഈടാക്കുകയും ചെയ്‌തു.  

also read:VIDEO| കാട്ടാനയ്‌ക്ക് മുന്നിൽ കൈകൂപ്പി നിന്ന് അഭ്യാസം; പിഴ ചുമത്തി വനംവകുപ്പ്

ABOUT THE AUTHOR

...view details