കേരളം

kerala

സിസേരിയൻ പൂർത്തിയാക്കി ഡോക്‌ടർമാർ

ETV Bharat / videos

ആ ജനനം തടുക്കാൻ ഭൂകമ്പത്തിനും ആയില്ല ; സിസേറിയൻ പൂർത്തിയാക്കി അനന്ത്‌നാഗ്‌ ജില്ലയിലെ ഡോക്‌ടർമാർ - ഭൂകമ്പത്തിനിടയിൽ പ്രസവം

By

Published : Mar 22, 2023, 4:35 PM IST

ശ്രീനഗർ : ജമ്മു കശ്‌മീരിൽ ഭൂകമ്പ സമയത്ത് സിസേറിയൻ പൂർത്തിയാക്കി ഡോക്‌ടർമാർ. അനന്ത്‌നാഗ്‌ ജില്ലയിലെ സബ്‌ ഡിസ്ട്രിക്‌റ്റ് ആശുപത്രിയിലാണ് സംഭവം. ലോവർ സെഗ്‌മെന്‍റ് സിസേറിയനിലൂടെ ഡോക്‌ടര്‍മാര്‍ കുഞ്ഞിന് ജന്മം നൽകുന്നതിനുള്ള പരിശ്രമത്തിനിടെയാണ് ജമ്മു കശ്‌മീരിൽ ഭൂകമ്പം അനുഭവപ്പെട്ടത്. 

എന്നാൽ ഇതേസമയത്ത് ഭൂകമ്പത്തിൽ തളരാതെയും ഭയപ്പെടാതെയും സിസേറിയൻ പൂർത്തിയാക്കാനായിരുന്നു ആശുപത്രിയിലെ ഡോക്‌ടർമാർ ശ്രമിച്ചത്. സിസേറിയൻ വിജയകരമായി പൂർത്തിയാക്കി സംഘം കുഞ്ഞിന് ജന്മം നൽകി. ചുറ്റുമുള്ള ലോകം കുലുങ്ങിയപ്പോഴും പലതും തകർന്ന് വീണപ്പോഴും ഭൂമിയിലേയ്‌ക്ക് വന്ന ഒരു പുതു ജീവനെ രക്ഷിക്കാനുള്ള ദൗത്യത്തിൽ വ്യാപൃതരായിരുന്ന ജമ്മു കശ്‌മീരിലെ ഡോക്‌ടമാരുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഇന്നലെ രാത്രി 10.17 നാണ് ഇന്ത്യയടക്കം ആറ് രാജ്യങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടത്. 

also read:അടിക്കടിയുള്ള ഭൂചലനം ഡല്‍ഹിയെ ബാധിക്കുന്നത് എങ്ങനെ? അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ ഇവയൊക്കെ

റിക്‌ടർ സ്‌കെയിൽ 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന്‍റെ പ്രഭവ കേന്ദ്രം അഫ്‌ഗാനിസ്ഥാനിലെ ഹിന്ദുകുഷ്‌ മേഖലയാണ്. ഇന്ത്യയ്‌ക്ക് പുറമെ ഉസ്‌ബെക്കിസ്ഥാൻ, പാകിസ്ഥാൻ, കസാഖിസ്ഥാൻ, ചൈന, കിർഗിസ്ഥാൻ എന്നിവിടങ്ങളിലാണ് ഭൂകമ്പം അനുഭവപ്പെട്ടത്. ഭൂചലനത്തിൽ ഇതുവരെ 11 മരണമുണ്ടായി. നൂറോളം പേർക്ക് പരിക്കേറ്റിട്ടുമുണ്ട്.

ABOUT THE AUTHOR

...view details