കേരളം

kerala

Delhi Flood

ETV Bharat / videos

Delhi Flood | യമുന കരകവിഞ്ഞു, പ്രളയഭീതിയില്‍ ഡല്‍ഹി, സ്‌കൂളുകൾക്ക് അവധി, ജലവിതരണം നിലച്ചു, ഗതാഗത തടസം - അരവിന്ദ് കെജ്‌രിവാൾ

By

Published : Jul 13, 2023, 1:18 PM IST

ന്യൂഡൽഹി : യമുന നദി കര കവിഞ്ഞൊഴുകിയതിനെ തുടർന്ന് പ്രളയ ഭീതിയിൽ ഡൽഹി. നഗരത്തിന്‍റെ പല ഭാഗങ്ങളിലും വാട്ടർ ട്രീറ്റ്‌മെന്‍റ് പ്ലാന്‍റുകൾ അടച്ചിട്ടതോടെ രാജ്യ തലസ്ഥാനത്ത് ജലവിതരണവും താറുമാറായി. ഇന്ന് രാവിലെയാണ് യമുന നദി കരകവിഞ്ഞൊഴുകി സമീപത്തെ തെരുവുകളും പൊതു-സ്വകാര്യ അടിസ്ഥാന സൗകര്യങ്ങളും വെള്ളത്തിനടിയിലാക്കിയത്. 

നദിയിലെ ജലനിരപ്പ് 208.48 മീറ്ററോളമെത്തിയതോടെ നഗരത്തിൽ അതീവ അപകടാവസ്ഥയാണുള്ളത്. ഈ സാഹചര്യം കണക്കിലെടുത്ത് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ സംസ്ഥാനത്തെ എല്ലാ സ്‌കൂളുകൾക്കും അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. കഴിഞ്ഞ മൂന്ന് ദിവസമായി യമുനയുടെ ജലനിരപ്പിൽ അതിവേഗ വർധനവാണ് രേഖപ്പെടുത്തിയത്. 

also read :Yamuna River | യമുന നദിയിലെ ജലനിരപ്പ് സർവകാല റെക്കോഡിൽ; ഡൽഹിയിലെ റിങ് റോഡില്‍ വെള്ളക്കെട്ടും ഗതാഗത തടസവും

തുടർന്ന് വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിലെ ജനങ്ങളെ സുരക്ഷിത സ്ഥലങ്ങളിലേയ്‌ക്ക് മാറ്റിപ്പാർപ്പിച്ചിരുന്നു. ഇന്ന് അവസ്ഥ കൂടുതൽ വഷളായതോടെ നഗരത്തിലെ വെള്ളപ്പൊക്ക സാഹചര്യം ചർച്ച ചെയ്യാൻ ലഫ്‌റ്റനന്‍റ് ഗവർണർ വി കെ സക്‌സേന ഡൽഹി ഡിസാസ്റ്റർ മാനേജ്‌മെന്‍റ് അതോറിറ്റിയുടെ പ്രത്യേക യോഗം വിളിച്ചിരിക്കുകയാണ്. വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിൽ കെജ്‌രിവാൾ നിരോധനാജ്‌ഞയും പ്രഖ്യാപിച്ചിട്ടുണ്ട്. യമുന കരകവിഞ്ഞൊഴുകിയത് ജനവാസ മേഖലകളിലേക്കായതിനാൽ തന്നെ മിക്കയിടങ്ങളിലും റോഡ് ഗതാഗതം തടസപ്പെട്ടു. 

ABOUT THE AUTHOR

...view details