കേരളം

kerala

ഡൽഹി പ്രളയം

ETV Bharat / videos

Delhi Flood | പ്രളയം മുക്കിയ ഡൽഹിയുടെ ആകാശ ദൃശ്യം; യമുനയിലെ ജലനിരപ്പ് താഴുന്നു - പ്രളയം മുക്കിയ ഡൽഹിയുടെ ആകാശ ദൃശ്യം

By

Published : Jul 15, 2023, 5:17 PM IST

ന്യൂഡൽഹി : ഡൽഹിയിൽ ദിവസങ്ങളായി കലിപൂണ്ട് ഒഴുകുന്ന യമുന നദിയിലെ ജലനിരപ്പ് താഴുന്നു. കനത്ത മഴ പെയ്‌തില്ലെങ്കിൽ സ്ഥിതിഗതികൾ ഉടൻ സാധാരണ നിലയിലാകുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു. നഗരത്തിന്‍റെ പല ഭാഗങ്ങളും ഇപ്പോഴും വെള്ളത്തിനടിയിലായതിനാൽ വെള്ളക്കെട്ടുള്ള പ്രദേശങ്ങളിൽ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി ജനങ്ങളോട് അഭ്യർഥിച്ചിട്ടുണ്ട്.

വസീറാബാദിലെയും ചന്ദ്രവാളിലെയും ജലശുദ്ധീകരണ പ്ലാന്‍റുകൾ ഞായറാഴ്‌ചയോടെ വീണ്ടും പ്രവർത്തനമാരംഭിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. അതേസമയം യമുന നദി ഇപ്പോഴും അപകട രേഖയായ 205.33 മീറ്ററിനെക്കാൾ രണ്ട് മീറ്റർ ഉയരത്തിലാണ് ഒഴുകുന്നത്. സെൻട്രൽ വാട്ടർ കമ്മിഷന്‍റെ വെള്ളപ്പൊക്ക നിരീക്ഷണ പോർട്ടൽ പ്രകാരം വ്യാഴാഴ്‌ച രാത്രി 8 മണിക്ക് 208.66 മീറ്ററിൽ ഉണ്ടായിരുന്ന യമുനയിലെ ജലനിരപ്പ് ശനിയാഴ്‌ച രാവിലെ 7 മണിയോടെ 207.62 മീറ്ററായി കുറഞ്ഞിട്ടുണ്ട്.

അതേസമയം നദിയിലെ ജലനിരപ്പ് താഴ്ന്ന് തുടങ്ങിയതോടെ യമുന പാലത്തിലൂടെയുള്ള ട്രെയിനുകളുടെ വേഗ നിയന്ത്രണം ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ (ഡിഎംആർസി) നീക്കി. ഇപ്പോൾ ട്രെയിനുകളെല്ലാം സാധാരണ വേഗത്തിലാണ് ഓടുന്നത്. ശാന്തിവാനിൽ നിന്ന് രാജ്ഘട്ടിലേക്കും ഐഎസ്ബിടിയിലേക്കും ഉള്ള റോഡുകൾ വെള്ളക്കെട്ട് മൂലം ഇപ്പോഴും അടച്ചിട്ടിരിക്കുകയാണ്. ഐടിഒ, റിങ് റോഡ്, മഥുര റോഡ് എന്നിവയ്ക്ക് ചുറ്റുമുള്ള പ്രദേശങ്ങളിൽ കയറിയ വെള്ളം പമ്പ് ചെയ്‌ത് നീക്കാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.

ABOUT THE AUTHOR

...view details