കേരളം

kerala

Deceased Student Family On Kumbla Car Accident

ETV Bharat / videos

Deceased Student Family On Kumbla Car Accident കുമ്പളയിലെ വിദ്യാർഥിയുടെ മരണം: പൊലീസ് അന്വേഷണത്തിൽ വിശ്വാസമില്ലെന്ന് ഫർഹാസിന്‍റെ കുടുംബം

By ETV Bharat Kerala Team

Published : Aug 31, 2023, 11:09 PM IST

Updated : Sep 1, 2023, 6:21 AM IST

കാസർകോട്: കുമ്പളയിൽ പൊലീസ് പിന്തുടർന്നതിനെ തുടർന്ന് കാറപകടത്തിൽ പ്ലസ് ടു വിദ്യാർഥി മരിച്ച സംഭവത്തിൽ (Kumbla Car Accident Student Death) പൊലീസ് അന്വേഷണത്തെ വിശ്വസിക്കാൻ കഴിയില്ലെന്ന് ഫർഹാസിന്‍റെ കുടുംബം (Farhas Family). ആരോപണ വിധേയർക്കെതിരെ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന് ഇപ്പോഴാണ് അറിഞ്ഞത്. ഒരു ദിവസം സ്ഥലം മാറ്റം ഉണ്ടെന്ന് പറയുന്നു. പിറ്റേ ദിവസം ഇല്ലെന്ന് പറയുന്നു. സ്ഥലം മാറ്റമല്ല കുടുംബത്തിന്‍റെ ആവശ്യം. പൊലീസ് പല കളികളും കളിക്കുന്നു. അത് നടക്കട്ടെ, കൂടുതൽ തെളിവുകൾ തങ്ങളുടെ കയ്യിലുണ്ട്. സിബിഐ അന്വേഷണത്തിനായി കോടതിയെ സമീപിക്കുമെന്നും ഫർഹാസിന്‍റെ കുടുംബം പറഞ്ഞു. വിദ്യാർഥി മരിച്ച സംഭവത്തിൽ പൊലീസിന് വീഴ്‌ച പറ്റിയിട്ടുണ്ടെങ്കിൽ കുറ്റക്കാരായവർക്കെതിരെ നടപടി എടുക്കുമെന്ന് വിഷയത്തിൽ ജില്ല പൊലീസ് മേധാവി വൈഭവ് സക്സേന നേരത്തെ പ്രതികരിച്ചിരുന്നു (Kasaragod SP On Farhas Death). ഓഗസ്‌റ്റ് 25നാണ് വിദ്യാർഥികളുടെ കാർ അപകടത്തിൽപ്പെട്ടത് (Kasargod Car Accident). കാറപകടത്തിൽ ഗുരുതരമായ പരിക്കേറ്റ ഫർഹാസ് ഓഗസ്‌റ്റ് 29ന് ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു. 

Last Updated : Sep 1, 2023, 6:21 AM IST

ABOUT THE AUTHOR

...view details