കേരളം

kerala

സിദ്ധിഖിന്‍റെ കൊലപാതകം

ETV Bharat / videos

സിദ്ധിഖിന്‍റെ മൃതദേഹമടങ്ങിയ ട്രോളി ബാഗ് അട്ടപ്പാടി ചുരത്തില്‍ തള്ളിയ ശേഷം ചെന്നൈയിലേക്ക് - രണ്ട് ട്രോളി ബാഗിലായി മൃതദേഹം

By

Published : May 26, 2023, 3:33 PM IST

പാലക്കാട് : കോഴിക്കോട്ടെ ഹോട്ടല്‍ വ്യവസായി സിദ്ധിഖിന്‍റെ കൊലപാതകത്തിന് ശേഷം അട്ടപ്പാടി ചുരത്തില്‍ ഉപേക്ഷിച്ച മൃതദേഹം പൊലീസ് കണ്ടെടുത്തു. അട്ടപ്പാടി ചുരത്തിലെ ഒൻപതാം വളവിൽ മന്തംപൊട്ടി തോട്ടിലാണ് രണ്ട് ട്രോളി ബാഗിലായി മൃതദേഹം കണ്ടെത്തിയത്. മലപ്പുറം എസ്.പി സുജിത് ദാസിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് മൃതദേഹം കണ്ടെത്തിയത്. 

മണ്ണാർക്കാട് നിന്നുള്ള ഫയർഫോഴ്‌സെത്തിയാണ് റോഡില്‍ നിന്ന് അൻപതടി താഴ്‌ച്ചയുള്ള മന്തംപൊട്ടി തോട്ടിൽ നിന്നും വടം കെട്ടി മൃതദേഹം പുറത്തെടുത്തത്. തിരൂർ അങ്ങാടിയിൽ നിന്നുള്ള സിദ്ധിഖിന്‍റെ ബന്ധുക്കൾ എത്തി മൃതദേഹം തിരിച്ചറിഞ്ഞു. കേസിൽ പിടിയിലായ ഷിബിലി, ഫർഹാന എന്നി പ്രതികൾ അട്ടപ്പാടി ചുരത്തില്‍ ട്രോളി ബാഗ് ഉപേക്ഷിച്ച ശേഷം ചെന്നൈയിലേക്ക് കടന്നതാകാമെന്നാണ് പൊലീസ് നിഗമനം. 

ഇവരെ കൂടാതെ ആഷിഖ് എന്നയാളെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൊലപാതക സമയത്ത് കോഴിക്കോട്ടെ ഹോട്ടലില്‍ ഇയാൾ ഉണ്ടായിരുന്നതായാണ് പൊലീസ് കണ്ടെത്തിയത്. ഷിബിലിയും ഫർഹാനയും ചെന്നൈയില്‍ നിന്ന് ജാർഖണ്ഡിലേക്കുള്ള ട്രെയിനില്‍ കയറാൻ ശ്രമിക്കുന്നതിനിടെയാണ് ആർപിഎഫിന്‍റെ പിടിയിലായത്.

അതേസമയം ചെന്നൈയില്‍ പിടിയിലായ പ്രതികളെ കേരളത്തിലെത്തിച്ച് കൂടുതല്‍ ചോദ്യം ചെയ്‌താല്‍ മാത്രമേ കൊലപാതകം സംബന്ധിച്ച കൂടുതല്‍ വിവരങ്ങൾ അറിയാൻ സാധിക്കൂ എന്ന നിലപാടിലാണ് മലപ്പുറം പൊലീസ്.  

ABOUT THE AUTHOR

...view details