കേരളം

kerala

Dangerous Bus Driving

ETV Bharat / videos

Dangerous Bus Driving Kochi ബസിലെ അഭ്യാസം, പാട്ടിന് താളംപിടിച്ച് സ്റ്റിയറിങ് തൊടാതെ ഡ്രൈവിങ്; ഡ്രൈവറെയും കണ്ടക്‌ടറെയും പൂട്ടി എംവിഡി - Bus Driving in Kochi viral video

By ETV Bharat Kerala Team

Published : Aug 26, 2023, 2:08 PM IST

Updated : Aug 26, 2023, 10:23 PM IST

എറണാകുളം:കൊച്ചിയില്‍ അപകടകരമാം വിധം ബസ്‌ ഓടിച്ച ഡ്രൈവര്‍ക്കെതിരെയും (Dangerous Bus Driving Kochi) നിയമ ലംഘനം പ്രോത്സാഹിപ്പിച്ച കണ്ടക്‌ടര്‍ക്കെതിരെയും കേസെടുത്ത് മോട്ടോര്‍ വാഹന വകുപ്പ് (MVD). കാലടി അങ്കമാലി റൂട്ടിൽ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസിലെ ഡ്രൈവർ ജോയലിനും ബസിലെ കണ്ടക്‌ടര്‍ക്കും എതിരെയാണ് അന്വേഷണം. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഇതിന് പിന്നാലെയാണ് എംവിഡിയുടെ നടപടി. ബസില്‍ ഉച്ചത്തില്‍ പാട്ട് വച്ച് താളം പിടിച്ചാണ് ഡ്രൈവര്‍ വാഹനം ഓടിച്ചത്. പാട്ടിനൊപ്പം താളം പിടിക്കുകയും കൈകള്‍ സ്റ്റിയറിങ്ങില്‍ നിന്നെടുത്ത് മാറ്റുകയും ചെയ്യുന്നതും വീഡിയോയില്‍ കാണാം. യാത്രക്കാരിലൊരാള്‍ പകര്‍ത്തിയ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. ഡ്രൈവര്‍ക്കൊപ്പം പാട്ടിന് താളം പിടിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന കണ്ടക്‌ടറെയും വീഡിയോയില്‍ (Dangerous Bus Driving Video) കാണാം. യാത്രക്കാരുടെ ജീവന് ഭീഷണിയാകും വിധം വാഹനം ഓടിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ഇരുവര്‍ക്കുമെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. അതേസമയം കാലടി അങ്കമാലി റൂട്ടിൽ സർവീസ് നടത്തുന്ന എയ്ഞ്ചൽ ബസിലെ ഡ്രൈവർ ജോയലിനെ പൊലീസ് ഇന്ന് അറസ്റ്റ് ചെയ്‌തു. അങ്കമാലി പോലീസാണ് ഇയാൾക്കെതിരെ കേസെടുത്ത ശേഷം അറസ്റ്റ് ചെയ്‌തത്.

Also read:ബസ്‌ ഓടിക്കുന്നതിനിടെ മൊബൈൽ ഫോണ്‍ ഉപയോഗം; ഡ്രൈവർക്കെതിരെ പൊലീസ് നടപടി

Last Updated : Aug 26, 2023, 10:23 PM IST

ABOUT THE AUTHOR

...view details