കേരളം

kerala

CV Varghese Against Kuzhalnadan

ETV Bharat / videos

CV Varghese Against Mathew Kuzhalnadan മാത്യു കുഴൽനാടൻ കപട പരിസ്ഥിതി വാദി, വിജിലൻസ് അന്വേഷണം അർഹിച്ചതെന്ന് സിവി വർഗീസ്

By ETV Bharat Kerala Team

Published : Sep 21, 2023, 10:25 AM IST

ഇടുക്കി:കപട പരിസ്ഥിതിവാദിയുടെ വേഷം അണിഞ്ഞ് ഇടുക്കിക്കാരെ ഇത്രയധികം ദ്രോഹിച്ച മറ്റൊരു ജനപ്രതിനിധി ഉണ്ടായിട്ടില്ലെന്ന് സിപിഎം ഇടുക്കി ജില്ല സെക്രട്ടറി സിവി വർഗീസ്. 'കുഴൽനാടന് എതിരെ അർഹമായ നിയമ നടപടിയിലേക്കാണ് എത്തിയിരിക്കുന്നത്, ചിന്നക്കനാൽ ഭൂമി ഇടപാടിൽ ക്രമക്കേട് നടന്നിട്ടുണ്ടെന്നത് തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ അദ്ദേഹം സമ്മതിച്ചിട്ടുണ്ട്. ഒരുകോടി 94 ലക്ഷത്തിന് വാങ്ങിയ ഭൂമി 24 മണിക്കൂർ കഴിഞ്ഞപ്പോൾ 3 കോടി മൂല്യമായി വർധിച്ചു. ഇതിൽ ക്രമക്കേട് നടന്നിട്ടുണ്ട് എന്ന് ബോധ്യപ്പെടുന്നതാണ്. വീടിനു വേണ്ടി പെർമിറ്റെടുത്ത് കൃത്രിമ രേഖയുണ്ടാക്കി റിസോർട്ടായി പ്രവർത്തിപ്പിച്ചു. പിന്നീട് അത് റിസോർട്ട് ആക്കി മാറ്റി ലൈസൻസ് എടുത്തു. ഭൂമിയുടെ കാര്യത്തിൽ മാത്രമല്ല മറ്റു കാര്യത്തിലും കൃത്രിമത്വത്തിന്‍റെ ആൾരൂപമായി കുഴൽനാടൻ മാറിയിരിക്കുന്നു. ലോകത്ത് പല ഏജൻസികളിലും അദ്ദേഹത്തിന് ഷെയർ ഉണ്ട്. അതിന്‍റെ സോഴ്‌സ്‌ എന്താണ്. ഇടുക്കി ജില്ലയിലെ ഒരു ക്വാറിയുമായി ബന്ധപ്പെട്ട കേസ്‌ നടത്തിക്കൊണ്ടിരുന്നത് കുഴൽനാടനാണ്'. അതിനാൽ ഈ ഭൂപ്രശ്‌നങ്ങൾ അദ്ദേഹത്തിന്‍റെ വികാര കേന്ദ്രമായിരുന്നു എന്നും ആ വികാര കേന്ദ്രങ്ങളെ പരമാവധി ഉപയോഗപ്പെടുത്തി അദ്ദേഹം പണം സമ്പാദിച്ചിട്ടുണ്ടെന്നും സിവി വർഗീസ് പറഞ്ഞു. മാത്യു കുഴൽനാടനെതിരെയുളള വിജിലൻസ് അന്വേഷണത്തെ എല്ലാതരത്തിലും സ്വാഗതം ചെയ്യുന്നു എന്നും സിവി വർഗീസ് പറഞ്ഞു.

ABOUT THE AUTHOR

...view details