കേരളം

kerala

Cow Attacked Girl

ETV Bharat / videos

Cow Attacked Girl | വിദ്യാർഥിനിയെ കുത്തിയെറിഞ്ഞ് നിലത്തിട്ട ശേഷം ചവിട്ടുന്ന പശു, ദൃശ്യങ്ങൾ പുറത്ത് - വിദ്യാർഥിനിയെ ആക്രമിച്ച് പശു

By

Published : Aug 10, 2023, 1:19 PM IST

ചെന്നൈ : തമിഴ്‌നാട്ടിൽ നാലാം ക്ലാസ് വിദ്യാർഥിനിക്ക് പശുവിന്‍റെ ആക്രമണത്തിൽ പരിക്ക്. ചൂളൈമേട് സ്വദേശിനി ഹർസിൻ ബാനുവിന്‍റെ മകൾ ആയിഷക്കാണ് (9) പരിക്കേറ്റത്. ചെന്നൈയിലെ അരുമ്പാക്കം എംഎംഡിഎ കോളനിയിലാണ് സംഭവം. ഇന്നലെ (ആഗസ്‌റ്റ് 10) എംഎംഡിഎ സ്‌കൂൾ വിദ്യാർഥിനിയായ ആയിഷ മാതാവിനും ഇളയ സഹോദരിക്കുമൊപ്പം സ്‌കൂളിൽ നിന്ന് വീട്ടിലേയ്‌ക്ക് മടങ്ങുമ്പോൾ കോളനി റോഡിൽ ഏഴ് പശുക്കൾ നിൽപ്പുണ്ടായിരുന്നു. കുട്ടികൾ പശുക്കളുടെ അടുത്തെത്തിയപ്പോൾ ഒരു പശു പെട്ടെന്ന് പെൺകുട്ടിയെ കൊമ്പ് കൊണ്ട് കുത്തി നിലത്തേക്കെറിയുകയായിരുന്നു. പിന്നീട് പശു കുട്ടിയെ ചവിട്ടിയും കുത്തിയും തുടരെ ആക്രമിച്ചു. ആയിഷയുടെ മാതാവ് തടയാൻ ശ്രമിച്ചെങ്കിലും പശു അവരെ ആക്രമിക്കാൻ തിരിയുകയായിരുന്നു. തുടർന്ന് കുട്ടിയുടെ നിലവിളി കേട്ട് പ്രദേശവാസികൾ ഓടി അടുക്കുകയും കല്ലെറിഞ്ഞും നിലവിളിച്ചും പശുവിനെ ഓടിച്ച് പെൺകുട്ടിയെ രക്ഷിക്കുകയുമായിരുന്നു. ആയിഷയെ ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.

Also Read :പാലക്കാട് കാട്ടുപന്നിയിടിച്ച് ഓട്ടോറിക്ഷ മറിഞ്ഞ് വനിത ഡ്രൈവർക്ക് ദാരുണാന്ത്യം

ABOUT THE AUTHOR

...view details