കേരളം

kerala

ETV Bharat / videos

യുവതിക്കുനേരെ പട്ടാപ്പകല്‍ നടുറോഡില്‍ ക്രൂരമര്‍ദനം ; പൊതിരെ തല്ലും ചവിട്ടും, നോക്കി നിന്ന് ആള്‍ക്കൂട്ടം ; നടുക്കുന്ന വീഡിയോ - ആക്രമണത്തിന്‍റെ ദൃശ്യങ്ങള്‍ വൈറല്‍

By

Published : May 15, 2022, 12:00 PM IST

Updated : Feb 3, 2023, 8:23 PM IST

ബാഗൽകോട്ട് (കര്‍ണാടക): കർണാടകയിലെ ബാഗല്‍കോട്ടില്‍ നടുറോഡില്‍ ദമ്പതിമാര്‍ക്ക് നേരെ ക്രൂരമായ ആക്രമണം. ശനിയാഴ്‌ചയാണ് സംഭവം. അഭിഭാഷകയായ സംഗീത ശിക്കാരിക്കും ഭര്‍ത്താവിനും നേരെയാണ് ആക്രമണം ഉണ്ടായത്. യുവതിയെ പൊതിരെ തല്ലുന്നതും വയറില്‍ ചവിട്ടുന്നതും പുറത്തുവന്ന ദൃശ്യങ്ങളിലുണ്ട്. ആള്‍ക്കൂട്ടം ഇത് കണ്ടുനിന്നതല്ലാതെ അക്രമിയെ തടഞ്ഞില്ല. ഗുരുതരമായി പരിക്കേറ്റ ഇവര്‍ ജില്ല ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ ബാഗൽകോട്ട് വിനായക നഗറില്‍ മഹന്തേഷ് ചോളചഗുഡയെ പൊലീസ് അറസ്റ്റ് ചെയ്‌തു. പ്രാദേശിക ബിജെപി നേതാവ് രാജു നായ്‌കരുടെ പിന്തുണയോടെയാണ് മഹന്തേഷ് തങ്ങളെ ആക്രമിച്ചതെന്ന് സംഗീത ആരോപിച്ചു. മെയ് എട്ടിന് രാജു നായ്‌കർ ബുൾഡോസർ ഉപയോഗിച്ച് സംഗീതയുടെ വീടിന്‍റെ മതിലും ശുചിമുറിയും തകർത്തിരുന്നു. തുടര്‍ന്ന് ബി.ജെ.പി നേതാവിനെതിരെ സംഗീതയും കുടുംബവും പൊലീസില്‍ പരാതി നല്‍കുകയും ചെയ്‌തിരുന്നു. റോഡല്‍ സംഗീതയെയും ഭര്‍ത്താവിനെയും മര്‍ദിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
Last Updated : Feb 3, 2023, 8:23 PM IST

For All Latest Updates

ABOUT THE AUTHOR

...view details