കേരളം

kerala

Congress Protest

ETV Bharat / videos

Congress Protest| കെ സുധാകരന്‍റെ അറസ്‌റ്റിൽ കോഴിക്കോട് കോൺഗ്രസ് - മഹിള കോൺഗ്രസ് പ്രതിഷേധം, മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു - കോൺഗ്രസ് പ്രതിഷേധം

By

Published : Jun 24, 2023, 4:23 PM IST

കോഴിക്കോട് : കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ്റെ അറസ്റ്റിൽ കോഴിക്കോട് കോൺഗ്രസ് പ്രതിഷേധം. ഡിസിസി പ്രസിഡന്‍റ് കെ പ്രവീൺ കുമാറിന്‍റെ നേതൃത്വത്തിൽ കോഴിക്കോട് ബസ്‌ സ്റ്റാൻ്റിന് മുന്നിൽ പ്രതിഷേധിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്‌ത്‌ നീക്കി. അതിനിടെ മുന്നറിയിപ്പില്ലാതെ മഹിള കോൺഗ്രസ് പ്രവർത്തകർ കമ്മിഷണർ ഓഫിസിന് മുന്നിൽ പ്രതിഷേധിച്ചത് പൊലീസിനെ ഞെട്ടിച്ചു. 

പ്രവർത്തകർ എത്തിയതിന് ശേഷമാണ് വനിത പൊലീസ് അടക്കം വിവരം അറിഞ്ഞത്. പ്രവർത്തകർ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. പുരാവസ്‌തു തട്ടിപ്പ് കേസിലെ പ്രതി മോൻസൺ മാവുങ്കൽ ഉൾപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ രണ്ടാം പ്രതിയായ കെ സുധാകരനെ ഇന്നലെയാണ് ക്രൈം ബ്രാഞ്ച് അറസ്‌റ്റ് ചെയ്‌തത്. ഈ നടപടിയിൽ സംസ്ഥാനത്താകെ കോൺഗ്രസ് പ്രതിഷേധം ആരംഭിച്ചിരുന്നു. 

അതേസമയം കെ പി സി സി അധ്യക്ഷനെ കള്ളക്കേസിൽ കുടുക്കി അറസ്‌റ്റ് ചെയ്‌തത് രാഷ്‌ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പ്രതികരിച്ചത്. സുധാകരന്‍റെ അറസ്‌റ്റ് സിപിഎം നിർദേശപ്രകാരമാണെന്ന് കോൺഗ്രസ് നേതാവ് രമേശ്‌ ചെന്നിത്തലയും ആരോപിച്ചിരുന്നു. പ്രതിഷേധത്തിന്‍റെ ഭാഗമായി സംസ്ഥാനത്ത് ഇന്ന് കോൺഗ്രസ് കരിദിനം ആചരിക്കുകയാണ്. 

ABOUT THE AUTHOR

...view details