കേരളം

kerala

'മറുനാടന്‍റെ സമീപനങ്ങളെ ആത്മാഭിമാനമുള്ള കോൺഗ്രസുകാരന് അംഗീകരിക്കാൻ കഴിയില്ല'; തുറന്നടിച്ച് ടി.എൻ പ്രതാപൻ എം.പി

ETV Bharat / videos

Marunadan Malayali | 'മറുനാടന്‍റെ സമീപനങ്ങളെ ആത്മാഭിമാനമുള്ള കോൺഗ്രസുകാരന് അംഗീകരിക്കാൻ കഴിയില്ല'; തുറന്നടിച്ച് ടി.എൻ പ്രതാപൻ എം.പി - ശ്രീനിജന്‍

By

Published : Jul 10, 2023, 8:32 PM IST

തൃശൂര്‍ : മറുനാടന്‍ മലയാളിക്കെതിരെ തുറന്നടിച്ച് ടി.എൻ പ്രതാപൻ എം.പി. ആത്മാഭിമാനമുള്ള ഒരു കോൺഗ്രസുകാരനും മറുനാടന്‍റെ സമീപനങ്ങളെ അംഗീകരിക്കാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. തൃശൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.

ഒരു ക്യാമറയുണ്ടെങ്കില്‍ എന്തും വിളിച്ചുപറയാം എന്ന നിലയാണ് മറുനാടൻ സ്വീകരിക്കുന്നത്. ബോധപൂർവമായി കേരള സമൂഹത്തിൽ ചേരിതിരിവുണ്ടാക്കാൻ ശ്രമിക്കുകയാണ്. അപകടകരമായ സമീപനമാണ് ഷാജൻ സ്‌കറിയയുടെ നേതൃത്വത്തില്‍ സ്വീകരിക്കുന്നതെന്നും രാഹുൽ ഗാന്ധിയെ പോലും അപമാനിക്കുന്ന സ്ഥിതിയുണ്ടായെന്നും ടി.എന്‍ പ്രതാപന്‍ കുറ്റപ്പെടുത്തി. അതേസമയം മറുനാടന്‍ മലയാളിക്ക് കോണ്‍ഗ്രസ് സംരക്ഷണം തീര്‍ക്കുമെന്ന കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍റെ പ്രതികരണത്തിന് പിന്നാലെയാണ് ടിഎന്‍ പ്രതാപന്‍ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

എന്നാല്‍ പി.വി ശ്രീനിജന്‍ എംഎല്‍എയ്‌ക്കെതിരെ നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശത്തിലുള്ള ക്രിമിനല്‍ കേസില്‍ ഓണ്‍ലൈന്‍ ന്യൂസ് ചാനലായ 'മറുനാടൻ മലയാളി' എഡിറ്റര്‍ ഷാജൻ സ്‌കറിയക്ക് സുപ്രീം കോടതി തിങ്കളാഴ്‌ച അറസ്‌റ്റില്‍ നിന്ന് ഇടക്കാല സംരക്ഷണം അനുവദിച്ചിരുന്നു. എസ്‌സി എസ്ടി ആക്‌ട് പ്രകാരമുള്ള ക്രിമിനൽ കേസിൽ തുടര്‍ നടപടികള്‍ നിര്‍ത്തിവയ്‌ക്കണമെന്നും അറസ്‌റ്റ് സ്‌റ്റേ ചെയ്യണമെന്നുമറിയിച്ചായിരുന്നു ചീഫ് ജസ്‌റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്‌റ്റിസ് പി.എസ് നരസിംഹ എന്നിവരടങ്ങിയ ബഞ്ചിന്‍റെ ഉത്തരവ്. കേസില്‍ പ്രത്യേക കോടതിയുടെ മുന്‍കൂര്‍ ജാമ്യം തള്ളിക്കൊണ്ടുള്ള കേരള ഹൈക്കോടതിയുടെ വിധി ചോദ്യം ചെയ്‌ത് ഷാജന്‍ സ്‌കറിയ സമര്‍പ്പിച്ച സ്‌പെഷ്യൽ ലീവ് പെറ്റീഷന്‍ നോട്ടിസിലായിരുന്നു സുപ്രീം കോടതി നടപടി. 

ABOUT THE AUTHOR

...view details