കേരളം

kerala

'സുപ്രീംകോടതിയിൽ കോൺഗ്രസിന് പ്രതീക്ഷയുണ്ടായിരുന്നു'; അപകീര്‍ത്തി കേസിലെ സ്‌റ്റേയില്‍ പ്രതികരിച്ച് നേതാക്കള്‍

ETV Bharat / videos

Rahul Gandhi| 'സുപ്രീംകോടതിയിൽ കോൺഗ്രസിന് പ്രതീക്ഷയുണ്ടായിരുന്നു'; അപകീര്‍ത്തി കേസിലെ സ്‌റ്റേയില്‍ പ്രതികരിച്ച് നേതാക്കള്‍

By

Published : Aug 4, 2023, 6:33 PM IST

വയനാട്/കോട്ടയം:രാഹുൽ ഗാന്ധിക്കെതിരെയുള്ള അപകീര്‍ത്തിക്കേസിലെ അയോഗ്യത സ്‌റ്റേ ചെയ്‌ത സുപ്രീംകോടതി വിധിയില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാക്കളായ കെ.മുരളീധരനും ടി.സിദ്ദിഖും. സുപ്രീംകോടതിയിൽ കോൺഗ്രസിന് പൂർണ പ്രതീക്ഷയുണ്ടായിരുന്നുവെന്നായിരുന്നു ലോക്‌സഭ എംപിയായ കെ.മുരളീധരന്‍റെ പ്രതികരണം. ഗുജറാത്ത് കോടതിയിൽ നിന്ന് കേസ് സുപ്രീംകോടതിയിൽ എത്തിയപ്പോൾ തന്നെ അദ്ദേഹത്തിന് നീതി ലഭിക്കുമെന്ന് ഉറപ്പായിരുന്നു. മോദിയെ നേരിടാൻ ഒരു ശക്തമായ നേതാവിന്‍റെ അഭാവം ലോക്‌സഭയിലുണ്ടായിരുന്നത് ഇന്നുവന്ന സുപ്രീംകോടതി വിധിയിലൂടെ പരിഹരിക്കപ്പെട്ടുവെന്നും അദ്ദേഹം അറിയിച്ചു. രാഹുൽഗാന്ധിക്ക് എംപി സ്ഥാനം തിരിച്ചുകിട്ടിയത് വയനാട്ടിനും കേരളത്തിനും അഭിമാനകരമാണെന്നും മുരളീധരൻ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ജനാധിപത്യത്തിൻ്റെ ആഘോഷം വയനാട്ടിൽ നിന്ന് തുടങ്ങുകയാണെന്നായിരുന്നു സുപ്രീംകോടതി വിധിയില്‍ കെപിസിസി വർക്കിങ് പ്രസിഡന്‍റ് ടി.സിദ്ദിഖ് എംഎൽഎയുടെ പ്രതികരണം. 2024 ലെ ലോക്‌സഭ തെരഞ്ഞെടുപ്പിലെ വിജയത്തോടെയാണ് ജനാധിപത്യത്തിൻ്റെ ഈ വിജയം പൂർത്തിയാകൂവെന്നും ടി.സിദ്ദീഖ് അഭിപ്രായപ്പെട്ടു. വെള്ളിയാഴ്‌ച കേസ് പരിഗണിക്കവെയാണ് ജസ്റ്റിസ് ബി.ആര്‍ ഗവായി അധ്യക്ഷനായ സുപ്രീംകോടതി ബഞ്ച് രാഹുല്‍ ഗാന്ധിക്കെതിരെയുള്ള സൂറത്ത് കോടതിയുടെ വിധി സ്റ്റേ ചെയ്‌തത്. സൂറത്ത് കോടതി വിധി സ്റ്റേ ചെയ്യണം എന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഗുജറാത്ത് ഹൈക്കോടതി തള്ളിയ സാഹചര്യത്തില്‍ രാഹുല്‍ സുപ്രീംകോടതിയെ സമീപിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്.

ABOUT THE AUTHOR

...view details