കേരളം

kerala

Navakerala Sadas; CM's Pilot Vehicle Hits Two Wheeler In Thrissur

ETV Bharat / videos

നവകേരള സദസ്; ബൈക്ക് യാത്രികനെ ഇടിച്ച് തെറിപ്പിച്ച് മുഖ്യമന്ത്രിയുടെ പൈലറ്റ് വാഹനം; യുവാവിന് ഗുരുതര പരിക്ക് - kerala news updates

By ETV Bharat Kerala Team

Published : Dec 4, 2023, 8:24 PM IST

Updated : Dec 4, 2023, 8:33 PM IST

തൃശൂര്‍:  സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന നവകേരള സദസിനിടെ മുഖ്യമന്ത്രി പിണറായി വിജയന്‍റെ പൈലറ്റ് വാഹനം ഇടിച്ച് ഒരാള്‍ക്ക് ഗുരുതര പരിക്ക് (Kerala CM Pinarayi Vijayan). ചെറുതുരുത്തി സ്വദേശി റഷീദ് എന്നയാള്‍ക്കാണ് പരിക്കേറ്റത് (Navakerala Sadas). നവകേരള സദസ് ചേലക്കരയിലെത്തിയപ്പോഴാണ് അപകടമുണ്ടായത്. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന റഷീദിനെ പൈലറ്റ് വാഹനം ഇടിച്ച് തെറിപ്പിക്കുകയായിരുന്നു (Navakerala Sadas IN Chelakkara). പൈലറ്റ് വാഹനം ബൈക്കിന് പിന്നില്‍ ഇടിച്ചതോടെ നിയന്ത്രണം വിട്ട ബൈക്ക് റോഡരികിലേക്ക് മറിയുകയായിരുന്നു. പരിക്കേറ്റ യുവാവിനെ ആശുപത്രിയിലെത്തിച്ചു. മികച്ച ചികിത്സ നല്‍കുന്നതിനായി വടക്കാഞ്ചേരിയിലേക്ക് മാറ്റി. അപകടത്തിന്‍റെ ദൃശ്യങ്ങള്‍ പുറത്ത് (Navakerala News Updates). മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന നവകേരള സദസിന് വീണ്ടും തിരിച്ചടിയായിരിക്കുകയാണ് ബൈക്ക് അപകടം (Cm And Ministers In Kerala). നവകേരള സദസിനെതിരെ പ്രതിപക്ഷവും പൊതുജനങ്ങളും ഉയര്‍ത്തുന്ന വിമര്‍ശനങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും കൂടുതല്‍ കരുത്ത് പകരാനാകുന്നത് ഈ അപകടം.

Also Read:നവകേരള സദസ്; 'കുട്ടികളെ കാഴ്‌ച വസ്‌തുക്കളാക്കരുത്'; രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

Last Updated : Dec 4, 2023, 8:33 PM IST

ABOUT THE AUTHOR

...view details