കേരളം

kerala

മുഖ്യമന്ത്രി പിണറായി വിജയന്‍

ETV Bharat / videos

'ബസിലെ ആഢംബരമെന്തെന്ന് തനിക്ക് മനസിലായില്ല, മാധ്യമ പ്രവര്‍ത്തകര്‍ക്ക് പരിശോധിക്കാം': മുഖ്യമന്ത്രി - കാസർകോട് പുതിയ വാര്‍ത്തകള്‍

By ETV Bharat Kerala Team

Published : Nov 18, 2023, 8:24 PM IST

Updated : Nov 18, 2023, 9:08 PM IST

കാസർകോട് : നവകേരള സദസിനായി സഞ്ചരിക്കാനുള്ള ബസ് ആഢംബരമാണെന്ന് ഏറെ വിവാദങ്ങള്‍ ഉയരുന്നുണ്ടെന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍ അതില്‍ എന്താണിത്ര ആഢംബരമെന്ന് തനിക്ക് ഇതുവരെയും മനസിലായില്ലെന്നും അദ്ദേഹം. കാസര്‍കോട് നവകേരള സദസില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.  ബസ് മാധ്യമ പ്രവര്‍ത്തകര്‍ക്ക് പരിശോധിക്കാം. കാസർകോട് ​ഗസ്റ്റ് ഹൗസിൽ നിന്നാണ് ഞങ്ങൾ ആദ്യമായി ബസിൽ കയറിയത്. ബസിന്‍റെ അടക്കം വിവാദങ്ങള്‍ ഉയര്‍ത്തുന്നത് നവകേരള സദസിനെതിരെ വിവാദമുണ്ടാക്കാനാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതിന് നേതൃത്വം കൊടുത്തവർ പരിപാടി സ്ഥലത്തില്ലെന്നും എന്നാൽ പ്രചാരണം കൊടുക്കാൻ പങ്കാളികളായവർ ഈ കൂട്ടത്തിലുണ്ടെന്നും അദ്ദേഹം തുറന്നടിച്ചു. ബസിന്‍റെ ആഡംബരത്തെ കുറിച്ചാണ് വിവാദങ്ങൾ. പരിപാടിക്ക് ശേഷം ഞങ്ങൾ എല്ലാവരും അതേ ബസിൽ കയറിയാണ് കാസർകോട്ടേയ്‌ക്ക് പോവുക. മാധ്യമ പ്രവർത്തകർ ഞങ്ങൾ കയറിയ ശേഷം ആ ബസിൽ ഒന്ന് കയറണം. നമ്മളും നിങ്ങളും എപ്പോഴും ലോഹ്യത്തിലാണല്ലോ. നിങ്ങളുമായി നല്ല ബന്ധമാണല്ലോ പുലർത്തി പോരുന്നത്. നിങ്ങൾക്ക് ആ ബസ് പരിശോധിക്കാം. ഇതിനായി മാധ്യമ പ്രവർത്തകരെ ക്ഷണിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Also read:നവകേരള സദസ്; 'ആഢംബര ബസില്‍' മുഖ്യമന്ത്രിയും മന്ത്രിമാരും; ഇത് ജനമധ്യത്തിലേക്കുള്ള പ്രയാണം

Last Updated : Nov 18, 2023, 9:08 PM IST

ABOUT THE AUTHOR

...view details