കേരളം

kerala

മര്‍ദനം

ETV Bharat / videos

പെണ്‍കുട്ടികള്‍ക്ക് ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് ക്രൂര മര്‍ദനം; പിതാവും ബന്ധുവും അറസ്റ്റില്‍

By

Published : May 3, 2023, 7:18 AM IST

Updated : May 3, 2023, 9:59 AM IST

ഇടുക്കി: ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് കുട്ടികളെ മർദ്ദിച്ച സംഭവത്തില്‍ പിതാവും ബന്ധുവും അറസ്റ്റില്‍. ഇടുക്കി ജില്ലയിലെ നെടുങ്കണ്ടത്താണ് സംഭവം. ഏഴും അഞ്ചും വയസ്സുള്ള പെൺകുട്ടികളെയാണ് അച്ഛനും ബന്ധവും ചേർന്ന് തുടർച്ചയായ ദിവസങ്ങളില്‍ മർദിച്ചത്. രാത്രിയിൽ തുടർച്ചയായി കുട്ടികളുടെ കരച്ചിൽ കേൾക്കുന്നതായി പ്രദേശവാസികൾ ആശ വർക്കറെ അറിയിച്ചിരുന്നു. ഇതേതുടർന്ന് ആശ വർക്കർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ വിവരമറിയിക്കുകയും ആരോഗ്യപ്രവർത്തകരുടെ നേതൃത്വത്തിൽ വീട്ടിലെത്തി പരിശോധന നടത്തുകയും ചെയ്തിരുന്നു. 

കുട്ടികളുടെ ശരീരത്തിൽ ആഴത്തിലുള്ള മുറിവും ചതവും കണ്ടെത്തി. അഞ്ചു വയസ്സുകാരിയുടെ ദേഹത്ത് 10 മുറിവുകളും ചതവുകളും കണ്ടെത്തി. ഏഴ് വയസ്സുകാരിയുടെ ശരീരത്ത് കണ്ടെത്തിയത് 14 ചതവുകളും മുറിവുകളുമാണ്. മർദ്ദനം കണ്ടെത്തിയ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ നെടുങ്കണ്ടം പൊലീസിൽ വിവരം അറിയിച്ചു. തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് സംഘം പ്രാഥമിക അന്വേഷണത്തിൽ പിതാവിനെയും ബന്ധുവിനെയും കസ്റ്റഡിയിൽ എടുത്തു. തുടർന്ന് കുട്ടികളെ നെടുങ്കണ്ടത്തെ ആതുരാലയത്തിലേക്ക് മാറ്റി. സംഭവത്തിൽ ചൈൽഡ് ലൈനും പൊലീസും അന്വേഷണം ആരംഭിച്ചു.

also read: മൃതദേഹം ചുമട്ടുതൊഴിലാളികൾ ചുമന്ന സംഭവം: ആരോഗ്യ വകുപ്പ് വിജിലൻസ് വിഭാഗം ആശുപത്രിയിൽ പരിശോധന നടത്തി

Last Updated : May 3, 2023, 9:59 AM IST

ABOUT THE AUTHOR

...view details