കേരളം

kerala

1 ലക്ഷം രൂപ കൈക്കൂലിയുമായി കേന്ദ്ര സർക്കാർ ജീവനക്കാരനെ സംസ്ഥാന വിജിലൻസ് പിടികൂടി

ETV Bharat / videos

ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ കേന്ദ്ര സർക്കാർ ജീവനക്കാരന്‍ വിജിലൻസ് പിടിയില്‍ - വയനാട് ഏറ്റവും പുതിയ വാര്‍ത്ത

By

Published : Jun 12, 2023, 9:19 PM IST

വയനാട് :ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ സെന്‍ട്രല്‍ ജിഎസ്‌ടി എസ്‌പി വിജിലന്‍സ് പിടിയില്‍. സെന്‍ട്രല്‍ ടാക്‌സ് ആന്‍റ് സെന്‍ട്രല്‍ എക്‌സൈസ് കോഴിക്കോട് ബ്രാഞ്ച് എസ്‌ പി  പ്രവീന്ദര്‍ സിങ്ങിനെയാണ് വയനാട് വിജിലന്‍സ് ഡിവൈഎസ്‌പി, സിബി തോമസും സംഘവും അറസ്‌റ്റ് ചെയ്‌തത്. കല്‍പ്പറ്റ പുതിയ ബസ് സ്‌റ്റാന്‍ഡിന് എതിര്‍വശം മജസ്‌റ്റിക്കില്‍വച്ച് മാനന്തവാടി സ്വദേശിയായ പിഡബ്ല്യുഡി കരാറുകാരനില്‍ നിന്ന് ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് പിടിയിലായത്. ഹരിയാന സ്വദേശിയാണ് പ്രവീന്ദ്ര സിങ്.

റവന്യു ഇന്‍സ്‌പെക്‌ടര്‍ പിടിയില്‍ : അതേസമയം, ഈ മാസം ആറിന് കൈക്കൂലി വാങ്ങുന്നതിനിടെ തൃശൂര്‍ കോര്‍പറേഷന്‍ റവന്യു ഇന്‍സ്‌പെക്‌ടര്‍ വിജിലന്‍സിന്‍റെ പിടിയിലായിരുന്നു. തൃശൂര്‍ കണിമംഗലം സോണല്‍ ഓഫിസിലെ ഇന്‍സ്‌പെക്‌ടര്‍ നാദിര്‍ഷയാണ് പിടിയിലായത്. 2000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇയാളെ തൃശൂര്‍ വിജിലന്‍സ് സംഘം അറസ്റ്റ് ചെയ്‌തത്.  

കണിമംഗലം സ്വദേശിയുടെ പക്കല്‍ നിന്ന് വീടിന്‍റെ വസ്‌തു മാറ്റുന്നതിനായി 2000 രൂപ കൈക്കൂലി വാങ്ങാന്‍ ശ്രമിക്കുന്നതിനിടെയാണ് തൃശൂര്‍ കോര്‍പറേഷന്‍ റവന്യു ഇന്‍സ്‌പെക്‌ടര്‍ നാദിര്‍ഷ വിജിലന്‍സിന്‍റെ പിടിയിലായത്. അമ്മയുടെയും സഹോദരിയുടെയും പേരിലുള്ള വീടിന്‍റെ ഉടമസ്ഥാവകാശം മാറ്റുന്നതിനായി കണിമംഗലം സോണല്‍ ഓഫിസില്‍ പരാതിക്കാരന്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. ഓണര്‍ഷിപ്പ് മാറ്റുന്നതിനായി ഉദ്യോഗസ്ഥന്‍ 200 രൂപ ആവശ്യപ്പെടുകയായിരുന്നു. 

ABOUT THE AUTHOR

...view details