മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ കരിങ്കൊടി; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍ - യൂത്ത് കോണ്‍ഗ്രസ്
വയനാട്:തലപ്പുഴയില്‍ മുഖ്യമന്ത്രി പിണറായി വിജയനന്‍റെ വാഹന വ്യൂഹത്തിന് നേരെ കരിങ്കൊടിയുമായി യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ. യൂത്ത് കോണ്‍ഗ്രസ് ജില്ല വൈസ് പ്രസിഡന്‍റ് അസീസ് വാളാട്, തലപ്പുഴ മണ്ഡലം പ്രസിഡന്‍റ് ജിജോ വരായാല്‍ എന്നിവരാണ് കരിങ്കൊടി വീശിയത്. ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മുന്‍കരുതലായി യൂത്ത് ലീഗ് പ്രവര്‍ത്തകരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
മാനന്തവാടി എരുമത്തെരുവില്‍ പ്രതിഷേധത്തിനായി നിന്ന രണ്ട് യൂത്ത് ലീഗ് പ്രവര്‍ത്തകരെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പനമരം യൂത്ത് ലീഗ് പ്രസിഡന്‍റ് സി പി ലത്തീഫ്, നൗഫല്‍ വടകര എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
ALSO READ:യൂത്ത് കോൺഗ്രസിലും കലാപം; ഷാഫി പറമ്പിലിനെതിരെ പാലക്കാട് നഗരത്തിൽ പോസ്റ്റർ
വയനാട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പുതുതായി നിർമിച്ച മൾട്ടി സ്‌പെഷ്യാലിറ്റി കെട്ടിടത്തിന്‍റെ ഉദ്‌ഘാടനവും അതുപോലെ തന്നെ വനം വകുപ്പിന്‍റെ സംസ്ഥാന തല വന സൗഹൃദ സദസിന്‍റെ ഉദ്ഘാടനത്തിനും വേണ്ടിയാണ് മുഖ്യമന്ത്രി വയനാട്ടിലെത്തിയത്. ഇതിനിടെയാണ് തലപ്പുഴയിൽ വച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചത്.
ALSO READ:ഇന്ധന നികുതി ഭാരം ഭയന്ന് അതിര്‍ത്തിയിലേക്ക് ഓടി വാഹനങ്ങള്‍ ; നേട്ടം കൊയ്‌ത് തലപ്പാടിയും മാഹിയും