കേരളം

kerala

BJP workers thrashed youth

ETV Bharat / videos

BJP workers thrashed youth | യുവാവിനെ മർദിച്ച് ബിജെപി പ്രവർത്തകർ, ആക്രമണം മുഖ്യമന്ത്രി ധാമിയുടെ സാന്നിധ്യത്തിൽ - BJP workers thrashed a youth

By

Published : Jun 27, 2023, 10:53 PM IST

ഡെറാഡൂൺ : ഉത്തരാഖണ്ഡിൽ മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമിയുടെ സാന്നിധ്യത്തിൽ ബിജെപി പ്രവർത്തകർ യുവാവിനെ മർദിച്ചു. ഡെറാഡൂണിൽ 'മേരാ ബൂത്ത് സബ്‌സെ മസ്‌ബൂത്' പരിപാടിയുടെ ഉദ്‌ഘാടനത്തിനിടെയാണ് പ്രവർത്തകർ യുവാവിനെ മർദിച്ചത്. പരിപാടിയ്‌ക്ക് ശേഷം ധാമി മാധ്യമപ്രവർത്തകരെ കാണുന്നതിനിടെ പെട്ടെന്ന് ഒരു കൂട്ടം ബിജെപി യുവ പ്രവർത്തകർ പരിപാടിയിൽ പങ്കെടുത്ത യുവാവിനെ പൊലീസിന്‍റെയും സുരക്ഷ ഉദ്യോഗസ്ഥരുടേയും സാന്നിധ്യത്തിൽ മർദിക്കുകയായിരുന്നു. 

തുടർന്ന് സ്ഥലത്ത് സംഘർഷാവസ്ഥ ഉണ്ടായി. ബിജെപി പ്രവർത്തകയായ യുവതി മർദനമേറ്റ യുവാവിനെ പിടിച്ച് മാറ്റിയതോടൊണ് സ്ഥിതിഗതികൾ നിയന്ത്രണവിധേയമായത്. തൊഴിലാളികൾ യുവാവിനെ മർദിക്കുന്നത് കണ്ടെങ്കിലും സുരക്ഷ ഉദ്യോഗസ്ഥർ ആരും ഇടപെടുകയോ അക്രമികൾക്കെതിരെ നടപടി എടുക്കുകയോ ചെയ്‌തില്ലെന്ന് സംഭവത്തിൽ ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

ഡിഎവി കോളേജ് മുൻ വിദ്യാർഥി യൂണിയൻ നേതാവ് രാഹുൽ ആരയോട് മോശമായി പെരുമാറിയെന്നാരോപിച്ചാണ് യുവാവിനെ പ്രവർത്തകർ മർദിച്ചതെന്നാണ് വിവരം. സംഭവത്തെ കുറിച്ച് സുരക്ഷ ഉദ്യോഗസ്ഥരോട് ധാമി വിശദീകരണം തേടിയിട്ടുണ്ട്. ബൂത്ത് തലത്തിൽ ബിജെപി പ്രവർത്തകരെ സജീവമാക്കുന്നതിനുള്ള പരിപാടിയാണ് ' മേരാ ബൂത്ത് സബ്‌സെ മസ്‌ബൂത്'. 

ABOUT THE AUTHOR

...view details