കേരളം

kerala

Bengaluru Money Box Theft

ETV Bharat / videos

Bengaluru Money Box Theft : പണം മറന്നുവച്ച് ഉടമ, സ്‌കൂട്ടറില്‍ കണ്ട പണപ്പെട്ടിയുമായി മുങ്ങി യുവാവ് ; ധൂര്‍ത്തിനിടെ പൊലീസ് പിടിയില്‍ - പണം

By ETV Bharat Kerala Team

Published : Sep 14, 2023, 9:55 PM IST

ബെംഗളൂരു :അളവില്‍ കവിഞ്ഞ രീതിയില്‍ പണം (Money) കളഞ്ഞുകിട്ടിയിരുന്നെങ്കില്‍ എന്ന് ചിന്തിക്കാത്തവര്‍ കുറവായിരിക്കും. യാദൃശ്ചികമായി കൈയ്യിലെത്തുന്ന ഈ പണം ഉപയോഗിച്ച് സ്വന്തമാക്കേണ്ടുന്ന വസ്‌തുക്കളെക്കുറിച്ച് സ്വപ്‌നത്തിലെങ്കിലും കണക്കുകൂട്ടലുകളും നടത്തിയിരിക്കും. എന്നാല്‍ യാഥാര്‍ഥ്യത്തിലേക്ക് വരുമ്പോള്‍ മോഹങ്ങള്‍ മാത്രമാണെന്ന് മനസിലാക്കി ഇതെല്ലാം മറക്കുകയാണ് പതിവ്. എന്നാല്‍ ഇത്തരത്തില്‍ സ്വപ്‌നം പോലെ കളഞ്ഞുകിട്ടിയ പണം ഉപയോഗിച്ച് ധൂര്‍ത്തടിച്ച ശേഷം പിടിയിലായിരിക്കുകയാണ് വരുണ്‍ (Varun) എന്ന ചെറുപ്പക്കാരന്‍ (Bengaluru Money Box Theft). ലക്ഷക്കണക്കിന് രൂപ അബദ്ധവശാല്‍ കൈവന്നുചേര്‍ന്ന ഇയാള്‍ ആറുദിവസങ്ങള്‍ക്കിപ്പുറമാണ് പൊലീസിന്‍റെ പിടിയിലാവുന്നത്. ചന്ദ്ര ലേഔട്ട് (Chandra Layout) നിവാസിയായ പ്രമോദ് എന്നയാള്‍ സ്വന്തമായൊരു സ്ഥലം വാങ്ങുന്നതിനായി 94 ലക്ഷം രൂപ സ്വരുക്കൂട്ടിവച്ചിരുന്നു. സ്ഥലത്തിന്‍റെ രേഖകളും മറ്റും ശരിയാക്കുന്നതിനായി പ്രമോദ് ഈ പണം ഒരു പെട്ടിയിലാക്കി അഭിഭാഷകനെ കാണാന്‍ തിരിച്ചു. കാറിനടുത്തെത്തി ഡോര്‍ തുറക്കുന്നതിനിടെ പണം കരുതിയിരുന്ന പെട്ടി ഇയാള്‍ സമീപത്ത് നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടറില്‍ വച്ച് ഫയലും പേപ്പറുകളുമെല്ലാം കാറിനകത്ത് വച്ച് ധൃതിയില്‍ വാഹനവുമെടുത്ത് പോയി. ഈ സമയത്താണ് വരുണ്‍ സ്‌കൂട്ടര്‍ എടുക്കാന്‍ എത്തുന്നത്. സീറ്റില്‍ പെട്ടി ഇരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ തുറന്നുനോക്കിയപ്പോഴാണ് കെട്ടുകണക്കിന് കറന്‍സികള്‍ കാണുന്നത്. പിന്നീടൊന്നും ചിന്തിക്കാതെ ഇയാള്‍ പെട്ടിയുമായി സ്‌കൂട്ടറില്‍ കടന്നുകളയുകയായിരുന്നു. ശ്രീനഗർ ഏരിയയിലെ വീട്ടിലെത്തി പണം സൂക്ഷിച്ചുവച്ച ശേഷം അദ്ദേഹം അതുപയോഗിച്ചുള്ള ചെലവുകളെ കുറിച്ച് ചിന്തിച്ചുതുടങ്ങി. ഇതിന്‍റെ ഭാഗമായി ആദ്യമായി ഒരു സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ സ്വന്തമാക്കി. ബാക്കി പണം ഇയാള്‍ ഉപയോഗിക്കാതെ സൂക്ഷിച്ചു. ഇതിനിടെ പണം നഷ്‌ടപ്പെട്ട പ്രമോദ് ചന്ദ്രാ ലേഔട്ട് പൊലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കി. കേസെടുത്ത പൊലീസ് ഇതിന്‍റെ ഭാഗമായി സമീപത്തെ 300 ഓളം സിസിടിവി ക്യാമറകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ്  വരുണ്‍ സ്‌കൂട്ടറില്‍ പണവുമായി കടന്നുകളയുന്നത് കണ്ടെത്തുന്നത്. സിസിടിവി പരിശോധിച്ചുള്ള അന്വേഷണത്തില്‍ പൊലീസ് വരുണിനെ പിടികൂടുകയും ചെയ്‌തു. ഇയാളെ അറസ്‌റ്റ് ചെയ്‌ത് പണം കണ്ടെത്തുകയും ചെയ്‌തു.

ABOUT THE AUTHOR

...view details