കേരളം

kerala

ETV Bharat / videos

മദ്യപിച്ച് റോഡില്‍ ഗതാഗത തടസം സൃഷ്‌ടിച്ചു, വിവരമറിഞ്ഞെത്തിയ പൊലീസുകാരനെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച് യുവതി

By

Published : Jan 31, 2023, 2:33 PM IST

Updated : Feb 3, 2023, 8:39 PM IST

ചണ്ഡീഗഡ്: മദ്യപിച്ചെത്തി റോഡില്‍ ഗതാഗത തടസം തീര്‍ത്ത പെണ്‍കുട്ടി പൊലീസുകാരനെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു. പഞ്ചാബിലെ ബതിണ്ട-ചണ്ഡീഗഡ് ദേശീയ പാതയിലാണ് സംഭവം. യുവതിയും സുഹൃത്തും സഞ്ചരിച്ച കാര്‍ റോഡിന് കുറുകെ ഇട്ടിരുന്നു. ഇത് ചോദ്യം ചെയ്‌ത ബസ്‌ ഡ്രൈവറുമായി ഇവര്‍ വാക്ക് തര്‍ക്കത്തിലേര്‍പ്പെട്ടു.

ഈ വിവരം അറിഞ്ഞാണ് സ്ഥലത്തേക്ക് കെന്‍റ് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ എത്തിയത്. തുടര്‍ന്നായിരുന്നു യുവതി ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഓഫിസറെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചത്. പൊലീസ് ഉദ്യോഗസ്ഥനോട് മോശമായ ഭാഷയില്‍ പെരുമാറിയ യുവതി അദ്ദേഹത്തിന്‍റെ യൂണിഫോമില്‍ ഉള്‍പ്പടെ പിടിച്ച് വലിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായാണ് പ്രചരിക്കപ്പെട്ടത്.

Last Updated : Feb 3, 2023, 8:39 PM IST

ABOUT THE AUTHOR

...view details