തെങ്ങിൽ നിന്ന് താഴേക്ക് വീണ് 'ബപ്പിരിയന്‍ തെയ്യം' ; വീഡിയോ - കണ്ണൂർ അഴീക്കോട്
കണ്ണൂര്‍ : ബപ്പിരിയന്‍ തെയ്യം തെങ്ങിൽ കയറി തിരിച്ചിറങ്ങുന്നതിനിടെ വീണു. കണ്ണൂർ അഴീക്കോട് കഴിഞ്ഞ ദിവസമാണ് സംഭവം. തെങ്ങിൽ കയറി ഇറങ്ങുന്നതിനിടെ തെയ്യം താഴേക്ക് പതിക്കുകയായിരുന്നു. അപകടത്തിൽ പരിക്കുകളൊന്നുമില്ല.
അഴീക്കോട് മീൻകുന്ന് മുച്ചിറിയൻ വയനാട്ടുകുലവൻ കളിയാട്ടത്തിന്‍റെ ഭാഗമായാണ് ബപ്പിരിയൻ തെയ്യം കെട്ടിയാടിയത്. തെങ്ങിൽ കയറി കരിക്ക് പറിച്ചിടുന്നതാണ് പ്രധാന ആചാരം. കരിക്ക് പറിച്ചെടുത്ത് പാതി ഇറങ്ങിയ ശേഷമാണ് തെയ്യം താഴേക്ക് വീണത്. പറശ്ശിനിക്കടവ് കോൾമൊട്ടയിലെ അശ്വന്താണ് തെയ്യക്കോലം കെട്ടിയാടിയത്. അഞ്ചുവർഷം മുമ്പ് ഇവിടെ തെയ്യം കെട്ടിയപ്പോൾ തെയ്യം താഴേക്ക് വീണ് സാരമായി പരിക്കേറ്റിരുന്നു.