കേരളം

kerala

ചിന്നക്കനാലിലെ കൗതുകക്കാഴ്‌ച

ETV Bharat / videos

Video | ഒറ്റയാന്മാർ മാത്രമല്ല, കുട്ടിക്കൊമ്പന്മാരുമുണ്ട് ചിന്നക്കനാലിൽ.. കാണാം ഇടുക്കിയിലെ കൗതുകക്കാഴ്‌ച - kerala news

By

Published : Mar 23, 2023, 3:18 PM IST

ഇടുക്കി: ചിന്നക്കനാലിൽ നിന്ന് എത്തുന്ന വാർത്തകൾ കൂടുതലും നാടിനെ വിറപ്പിക്കുന്ന ഒറ്റയാന്മാരെ കുറിച്ചാണ്. എന്നാൽ അപകടകാരികളായ ഒറ്റയാന്‍മാര്‍ മാത്രമല്ല, കുറുമ്പ് കാട്ടി, അമ്മയ്‌ക്കൊപ്പം ഉല്ലസിയ്‌ക്കുന്ന കുട്ടിയാനകളും ചിന്നക്കനാലിലുണ്ട്. ആനയിറങ്കല്‍ ജലാശയത്തിന് സമീപവും തേയില തോട്ടങ്ങൾക്കടുത്തും കുസൃതികാട്ടി നടന്ന് നീങ്ങുന്ന ആനകുട്ടം അവിടുത്തെ പതിവ് കാഴ്‌ചയാണ്. 

ഇടുക്കിയിലെ അക്രമണകാരികളായ ഒറ്റയാന്‍മാരില്‍ മിക്കവരുടേയും താവളം മതികെട്ടാന്‍ ചോല വന മേഖലയാണ്. അരികൊമ്പനൊപ്പം, ചക്കകൊമ്പനും മൊട്ടവാലനുമൊക്കെ ഇവിടുത്തുകാരാണ്. ആനയിറങ്കല്‍ ജലശായതീരത്ത് മിക്കപ്പോഴും ഇവരെ കാണാം. കുട്ടിയാനകള്‍ക്കൊപ്പം, നീങ്ങുന്ന ആന കൂട്ടങ്ങള്‍ക്കിടയിൽ ചിലപ്പോഴൊക്കെ ഒറ്റയാന്‍മാരുടെ സാന്നിധ്യവും ഉണ്ടാവും. 

അരികൊമ്പനും ചക്കകൊമ്പനുമൊക്കെ ഇവര്‍ക്ക് കാവലായി തേയില ചെരുവുകളിലൂടെ നടന്ന് നീങ്ങുന്നതും കൗതുകമുള്ള ഇടുക്കിയിലെ കാഴ്‌ചയാണ്.

also read:അരിക്കൊമ്പനെ തളയ്‌ക്കാൻ അരിതന്ത്രം, പക്ഷേ മൂന്നാറില്‍ 'പടയപ്പ' ഫ്രീയാണ്; ഇന്നലെയും ജനവാസ കേന്ദ്രത്തിലെത്തി

ദിവസങ്ങളായി ചിന്നക്കനാലിലെ ഒറ്റയാന്മാർ ഉണ്ടാക്കുന്ന ആക്രമണങ്ങളിൽ പൊറുതി മുട്ടിയിരിക്കുകയാണ് ഇടുക്കിയിലെ ജനങ്ങൾ. ഏറ്റവും പ്രശ്‌നക്കാരനായ അരിക്കൊമ്പനെ തളയ്‌ക്കാൻ വനംവകുപ്പ് കുങ്കിയാനകളും മയക്കുവെടിയുമായി തയ്യാറായിരിക്കുകയാണ്. ജനവാസ മേഖലകളിൽ ഇറങ്ങി അരിയും പഞ്ചസാരയും മോഷ്‌ടിക്കുന്ന ഈ അരിക്കൊമ്പനെ ഉടനെ പിടികൂടാനാകുമെന്ന പ്രതീക്ഷയിലാണ് ഗ്രാമവാസികൾ.

ABOUT THE AUTHOR

...view details