കേരളം

kerala

കിണറ്റിലകപ്പെട്ട കാട്ടാന കുട്ടിയെ രക്ഷപ്പെടുത്തി

ETV Bharat / videos

കിണറ്റിലകപ്പെട്ട് കാട്ടാന കുട്ടി; രക്ഷകരായി വനം വകുപ്പ്; ഒടുക്കം തുള്ളി ചാടി വനത്തിലേക്ക് - sambalpur news updates

By

Published : May 1, 2023, 4:23 PM IST

ഭുവനേശ്വര്‍: ഒഡീഷയിലെ സംബാല്‍പൂരിലെ ബസിയപദ വനത്തിലെ കിണറ്റില്‍ വീണ കാട്ടാന കുട്ടിയെ രക്ഷപ്പെടുത്തി വനം വകുപ്പ്.  മൂന്ന് മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് കിണറ്റില്‍ നിന്ന് ആന കുട്ടിയെ കരയ്‌ക്ക് കയറ്റാനായത്. ഇന്നലെ (ഞായറാഴ്‌ച) രാത്രി കിണറിന് സമീപത്തൂടെ കാട്ടാന കൂട്ടത്തോടൊപ്പം പോകുമ്പോഴാണ് ആന കുട്ടി അബദ്ധത്തില്‍ കിണറ്റില്‍ വീണത്. 

കിണറ്റില്‍ നിന്ന് കയറാനാകാതെ ആന കുട്ടി ശബ്‌ദമുണ്ടാക്കിയതോടെയാണ് സംഭവം നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഇതോടെ നാട്ടുകാര്‍ വനംവകുപ്പിനെ വിവരമറിയിച്ചെങ്കിലും കാട്ടാന കുട്ടിയുടെ കൂടെയുണ്ടായിരുന്ന ആന കിണറിന് സമീപം നിലയുറപ്പിച്ചതോടെ രക്ഷപ്രവര്‍ത്തനം തടസമായി. 

രാവിലെയോടെ കിണറിന് സമീപം നിലയുറപ്പിച്ച ആന വനത്തിലേക്ക് പോയതോടെയാണ് രക്ഷപ്രവര്‍ത്തനം ആരംഭിച്ചത്. ഇടയ്‌ക്ക് പെയ്‌ത മഴ രക്ഷപ്രവര്‍ത്തനത്തിന് തടസമായി. തുടര്‍ന്ന് മൂന്ന് മണിക്കൂറിന് ശേഷമാണ് കാട്ടാന കുട്ടിയെ സുരക്ഷിതമായി പുറത്തെടുത്തത്. കരയിലെത്തിയ കാട്ടാന കുട്ടി ആള്‍ക്കൂട്ട ബഹളങ്ങള്‍ക്കിടെ വനത്തിലേക്ക് രക്ഷപ്പെട്ടു.  

also read:'ഭയപ്പെടാതെ രാഹുലിനെ കണ്ട് പഠിക്കൂ, രാജ്യത്തിനായി വെടിയുണ്ട ഏറ്റുവാങ്ങാനും സന്നദ്ധൻ' : മോദിയെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

ABOUT THE AUTHOR

...view details