കേരളം

kerala

രു വയസുകാരനെ ഉയര്‍ത്തിപ്പിടിച്ച് നദി നീന്തിക്കടന്ന് യുവാവ്

By

Published : Aug 1, 2023, 10:35 PM IST

ETV Bharat / videos

Real life Baahubali| ഒരു വയസുകാരനെ ഉയര്‍ത്തിപ്പിടിച്ച് നദി നീന്തിക്കടന്ന് യുവാവ്; 'ബാഹുബലി രംഗം' അനുകരിച്ചത് ജീവന്‍രക്ഷാര്‍ഥം

ലക്‌മപൂര്‍ (തെലങ്കാന): സിനിമകള്‍ ജനങ്ങളെ സ്വാധീനിക്കാറുണ്ടെന്ന് വ്യക്തമാക്കുന്ന നിരവധി സംഭവങ്ങള്‍ ഇതിനോടകം വാര്‍ത്തകളില്‍ നിറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇവയില്‍ ഭൂരിഭാഗവും സിനിമാരംഗങ്ങള്‍ വെറുതെ അനുകരിച്ചുള്ളവയാകും. എന്നാല്‍ സിനിമയില്‍ കണ്ടത് പോലെ ജീവന്‍രക്ഷ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടും ജനപ്രിയ രാഷ്‌ട്രീയ സാമൂഹിക വിഷയങ്ങളില്‍ നേരിട്ട് ഇടപെടുമുള്ള സംഭവങ്ങളും അനേകമുണ്ട്. ഇത്തരത്തില്‍ സൂപ്പര്‍ഹിറ്റ് ബ്രഹ്മാണ്ഡ ചലച്ചിത്രം ബാഹുബലിയിലെ രംഗം ഒന്നാണ് കഴിഞ്ഞദിവസം കുമുരം ഭീം ആസിഫാബാദ് ജില്ലയിലെ കെരമേരി മണ്ഡലത്തിലെ ലക്മാപൂരിൽ അരങ്ങേറിയത്. പ്രദേശത്ത് താമസിക്കുന്ന കവിത പവന്‍ ദമ്പതികളുടെ ഒരു വയസ്സുള്ള മകൻ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി പനി ബാധിതനായിരുന്നു. എന്നാല്‍ ഇവര്‍ക്ക് ആശുപത്രിയിലെത്തണമെങ്കില്‍ ലക്മാപൂർ നദി മുറിച്ചുകടക്കേണ്ടതുമുണ്ട്. നദിക്ക് കുറുകെ പാലങ്ങളിലാത്തതിനാലും നദിയിലെ അടിയൊഴുക്ക് വര്‍ധിച്ചതോടെയും കുടുംബം ഏറെ ബുദ്ധിമുട്ടി. എന്നാല്‍ അടിയന്തരമായി ആശുപത്രി എത്തിക്കണമെന്ന നിര്‍ണായക സാഹചര്യം വന്നണഞ്ഞതോടെ ഇവരുടെ അടുത്ത ബന്ധുവിന്‍റെ സഹായത്തോടെ ഇവര്‍ കുഞ്ഞിനെ കൈയില്‍ ഉയര്‍ത്തി പിടിച്ച് വെള്ളം നനയാതെ കുഞ്ഞിനെ തോട് കടത്തി ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കുകയായിരുന്നു. തുടര്‍ന്ന് തിങ്കളാഴ്‌ച (31.07.2023) ഒഴുക്ക് അൽപം കുറഞ്ഞതോടെ സമാനമാര്‍ഗത്തിലൂടെ ഇവര്‍ കുട്ടിയുമായി ഇക്കരെയുള്ള തങ്ങളുടെ ഗ്രാമത്തിലും മടങ്ങിയെത്തി. 

ABOUT THE AUTHOR

...view details