People mournes Oommen Chandys death | 'പറയാതെ തന്നെ വിഷമങ്ങൾ മനസിലാക്കിയിരുന്നു', അട്ടപ്പാടിക്കാർ ഓർക്കുന്നു ഉമ്മൻചാണ്ടിയെ
പാലക്കാട് : ജനങ്ങൾക്കിടയിലേക്കെത്തിയ നേതാവായിരുന്നു ഉമ്മൻചാണ്ടിയെന്ന് അട്ടപ്പാടിക്കാർ ഓർക്കുന്നു. പറയാതെ തന്നെ നമ്മുടെ വിഷമങ്ങൾ മനസിലാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. ഉമ്മൻചാണ്ടിയെ നേരിട്ട് കണ്ട അനുഭവം ഓർത്തെടുക്കുകയാണ് അട്ടപ്പാടിയിലെ കർഷകൻ ടിസി ഡോമനിക്ക്. അട്ടപ്പാടി താവളം ഓട്ടോ, ടാക്‌സി തൊഴിലാളികളും ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ ദുഃഖം പങ്കിട്ടു.
ഇന്ന് പുലർച്ചെ 4.25ഓടെ ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് ഉമ്മൻ ചാണ്ടി അന്തരിച്ചത്. ബെംഗളൂരുവില്‍ നിന്നും ഹെലികോപ്‌ടര്‍ മാര്‍ഗം ഉച്ചയ്‌ക്ക് രണ്ട് മണിയോടെ മൃതദേഹം നാട്ടിലെത്തിക്കും. തിരുവനന്തപുരം ജഗതിയിലെ വസതിയായ പുതുപ്പള്ളി ഹൗസിലേക്കാണ് ഭൗതിക ശരീരം എത്തിക്കുക. അവിടെ നിന്നും സെക്രട്ടേറിയറ്റിലെ ദര്‍ബാര്‍ ഹാളിലും പിന്നീട് സെന്‍റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ ദേവാലയത്തിലും, കെപിസിസി ആസ്ഥാനത്തും പൊതുദര്‍ശനമുണ്ടാകും. തുടർന്ന്, അര്‍ധരാത്രിയോടെ മൃതദേഹം തിരികെ ജഗതിയിലെ വസതിയില്‍ എത്തിക്കും.
നാളെ (ജൂലൈ 19) രാവിലെ വിലാപയാത്രയായി തിരുവന്തപുരത്ത് നിന്നും കോട്ടയത്തേക്ക് ഭൗതിക ശരീരം കൊണ്ടുപോകും. വൈകുന്നേരത്തോടെ കോട്ടയത്തെ തിരുന്നക്കര മൈതാനത്ത് മൃതദേഹം എത്തിക്കും. ശേഷം പുതുപ്പള്ളിയിലെ വസതിയിലും പൊതുദര്‍ശനം ഉണ്ടാകും. ജൂലൈ 20ന് കോട്ടയം പുതുപ്പള്ളി സെന്‍റ് ജോർജ് വലിയ പള്ളിയിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക.
Also read :നിയമസഭയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കിയ നിറവിൽ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി