കേരളം

kerala

അരിക്കൊമ്പന്‍ ദൗത്യത്തില്‍ ആശങ്കയിലായി പ്രദേശവാസികള്‍

ETV Bharat / videos

റേഡിയോ കോളര്‍ എത്താന്‍ വൈകും, ഒപ്പം പറമ്പിക്കുളത്തെ ജനരോഷവും; അരിക്കൊമ്പന്‍ ദൗത്യത്തില്‍ ആശങ്കയിലായി പ്രദേശവാസികള്‍ - ശാന്തൻപാറ

By

Published : Apr 7, 2023, 3:43 PM IST

ഇടുക്കി:അരിക്കൊമ്പനെ പിടിച്ചു മാറ്റാൻ കോടതി ഉത്തരവായെങ്കിലും ദൗത്യത്തിന് കാലതാമസം നേരിടുമോ എന്ന ആശങ്കയിലാണ് ചിന്നക്കനാൽ, ശാന്തൻപാറ നിവാസികൾ. പറമ്പിക്കുളത്ത് ജനകീയ പ്രതിഷേധം ഉയരുന്നതും ദൗത്യത്തിന് വെല്ലുവിളി ആകുമോ എന്ന ആശങ്കയുണ്ട്. അതേസമയം അപകടകാരിയായ ഒറ്റയാൻ, അരിക്കൊമ്പനെ മതികെട്ടാൻ ചോല ദേശീയ ഉദ്യാനത്തിൽ നിന്നും മാറ്റുന്നത് സംബന്ധിച്ച് കഴിഞ്ഞ ദിവസമാണ് കോടതി ഉത്തരവായത്. 

ഈസ്‌റ്ററിന് ശേഷം ദൗത്യം നടപ്പിലാക്കാനാണ് കോടതി നിർദേശം. ദൗത്യത്തിനായി ചിന്നക്കനാലിൽ എല്ലാവിധ ഒരുക്കങ്ങളും പൂർത്തിയായെങ്കിലും റേഡിയോ കോളർ അടക്കം എത്തിയ്ക്കുന്നതിന് കാലതാമസം നേരിടുന്നതിനാൽ ദൗത്യം നീണ്ടുപോകാൻ സാധ്യതയുണ്ട്. എന്നാല്‍ അരിക്കൊമ്പനെ പിടിച്ചുമാറ്റുന്നത് വരെ പ്രദേശവാസികൾ ആശങ്കയുടെ നിഴലിലാണ്.

പറമ്പിക്കുളത്ത് ഉയരുന്ന ജനകീയരോഷവും വെല്ലുവിളിയാകുമോ എന്ന ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്. മതികെട്ടാനിലെ വനമേഖലയിൽ നിന്നും ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിലെ ജനവാസ മേഖലയിൽ പതിവായി ഇറങ്ങുന്ന ആനയാണ് അരിക്കൊമ്പൻ. അതിവിസ്‌തൃതമായ വനപ്രദേശം മേഖലയിൽ ഇല്ലാത്തതും, ആനകളുടെ എണ്ണം വർധിച്ചതും, ആന ശല്യം രൂക്ഷമാകുന്നതിന് കാരണമായി എന്നാണ് നാട്ടുകാർ ചൂണ്ടികാട്ടുന്നത്. 

Also Read:അരിക്കൊമ്പനെ പിടിച്ച് പറമ്പിക്കുളത്തേക്ക് മാറ്റാൻ ഉത്തരവ്

ABOUT THE AUTHOR

...view details