'മാസപ്പടി വിവാദം, മുഖ്യമന്ത്രിയുടെ മറുപടി പേടിച്ചാണ് പ്രതിപക്ഷം ചോദ്യം ഉന്നയിക്കാത്തത്'; എകെ ബാലന്‍ - ak balan about monthly quota allegations
തിരുവനന്തപുരം : പ്രതിപക്ഷത്തിന് മുഖ്യമന്ത്രിയില്‍ നിന്നുള്ള മറുപടി പേടിയാണെന്ന് സിപിഎം നേതാവ് എകെ ബാലന്‍. മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രിയുടെ മറുപടി പേടിച്ചാണ് പ്രതിപക്ഷം ചോദ്യം ഉന്നയിക്കാത്തത്. അടിയന്തര പ്രമേയം അവതരിപ്പിക്കരുതെന്ന് ആരും പറഞ്ഞിട്ടില്ല. മാസപ്പടി വിവാദം കേരളം പുച്ഛത്തോടെയാണ് കാണുന്നത്. ദിവസവും ഓരോ വിവാദം ഉണ്ടാവുകയാണ്. നേതാക്കന്മാരുടെ മക്കളായാല്‍ റാങ്ക് കിട്ടിയാല്‍ പോലും സര്‍ക്കാര്‍ ജോലി പാടില്ലെന്ന് പറയുന്നു. സ്വന്തമായി ഒരു സംരംഭം തുടങ്ങാന്‍ പോലും സമ്മതിക്കുന്നില്ല. മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്‍റെ പേരിലുണ്ടായ വിവാദത്തില്‍ ഇന്‍കം ടാകസ് വീണയോട് ചോദിച്ചിട്ടുണ്ടോയെന്നും എ കെ ബാലന്‍ ക്ഷോഭിച്ചു. എന്ത് മാസപ്പടിയാണ് വാങ്ങിയത്. ഉമ്മന്‍ചാണ്ടിയാണ് മാസപ്പടി വാങ്ങിയത്. ഉമ്മന്‍ചാണ്ടിയോട് അത് ചോദിക്കാനാവില്ല. നിങ്ങള്‍ക്ക് മകനോട് ചോദിക്കാം. പിണറായി വിജയന്‍ മാസപ്പടി വാങ്ങി എന്ന് കമ്പനി പറഞ്ഞിട്ടുണ്ടോ? വസ്‌തുതയുമായി ബന്ധപ്പെട്ട കാര്യമല്ല വന്നിട്ടുള്ളത്. വായുവില്‍ നിന്നും ഒരു വിവാദം ഉണ്ടാക്കാന്‍ മാധ്യമങ്ങള്‍ ശ്രമിക്കുന്നു. നിയമസഭയില്‍ അടിയന്തര പ്രമേയം അവതരിപ്പിക്കാന്‍ കോണ്‍ഗ്രസില്‍ വൈരുദ്ധ്യം നിലനിൽക്കുന്നു. കോണ്‍ഗ്രസില്‍ ഇക്കാര്യത്തില്‍ വൈര്യദ്ധ്യം മൂര്‍ച്ഛിക്കും. ഇപ്പോള്‍ അവര്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെടുന്നുണ്ടോയെന്നും എ കെ ബാലന്‍ ചോദിച്ചു. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് കൂടുന്നതിന് മുന്‍പ് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.