കേരളം

kerala

ailing girl from chhattisgarh carried 25 km for medical treatment

ETV Bharat / videos

Ailing Girl From Chhattisgarh Carried 25 KM For Medical Treatment രോഗിയായ 17കാരിയുടെ ചികിത്സ; 25 കിലോമീറ്റർ പലകവച്ച് കെട്ടി തോളില്‍ തൂക്കി ബന്ധുക്കൾ

By ETV Bharat Kerala Team

Published : Sep 3, 2023, 3:40 PM IST

ഗഡ്‌ചിരോളി (മഹാരാഷ്‌ട്ര):അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം മൂലം രോഗിയായ 17 കാരിയുടെ ചികിത്സയ്ക്കായി ഛത്തീസ്‌ഗഡിൽ നിന്ന് മഹാരാഷ്‌ട്രയിലെ ഗഡ്‌ചിരോളിയിലേക്ക് പെണ്‍കുട്ടിയെ 25 കിലോമീറ്റർ പലകവച്ച് കെട്ടി തോളില്‍ തൂക്കി ബന്ധുക്കൾ. 

പുണ്ണി സന്തു പുങ്ങാട്ടി എന്ന പെൺകുട്ടിയെയാണ് ബന്ധുക്കൾ ചുമലിലേറ്റിയത്. ബസ്‌തർ ജില്ലയിലെ ബകവാന്ദ് പ്രദേശത്തെ മെതവാഡ ഗ്രാമത്തിൽ നിന്നുള്ള പെണ്‍കുട്ടിയെ വെള്ളിയാഴ്‌ച ഗഡ്‌ചിരോളിയിലെ ഭമ്രഗഡ് തഹസിൽ ലഹേരിയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്കാണ് (PHC) ചികിത്സക്കായി കൊണ്ടുവന്നത്.

പെൺകുട്ടിയെ കട്ടിലിൽ ഇരുത്തി 25 കിലോമീറ്ററോളം ചുമലിലേറ്റിയാണ് വീട്ടുകാർ ദുഷ്‌കരമായ യാത്ര നടത്തിയത്. മൺസൂൺ കാലത്ത് മലേറിയ കേസുകൾ വർധിച്ചുകൊണ്ടിരിക്കുകയാണ്. അതിനാൽ ഛത്തീസ്‌ഗഡിലെ നാലോ അഞ്ചോ അതിർത്തി ഗ്രാമങ്ങളിൽ നിന്നുള്ള രോഗികൾക്ക് അയൽ സംസ്ഥാനത്തുളള നാരായൺപൂർ പിഎച്ച്‌സിയേക്കാൾ കൂടുതൽ അടുത്തുളളത് ലാഹേരി പിഎച്ച്‌സി ആണ്. അതിനാൽ അവിടെയാണ് രോഗികൾ ചികിത്സ തേടുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

ജില്ല ഭരണകൂടത്തിന് ആംബുലൻസുകളുണ്ട്. കൂടാതെ പ്രദേശവാസികളുമായി ഫോൺ നമ്പറും പങ്കുവച്ചിട്ടുണ്ട്. എങ്കിലും ഈ ഗ്രാമങ്ങൾ മലയോര പ്രദേശത്താണ് സ്ഥിതി ചെയ്യുന്നതെന്നും അവിടെ മോട്ടോറബിൾ റോഡുകളില്ലാത്തതും നെറ്റ്‌വർക്ക് കണക്റ്റിവിറ്റി മോശമാണെന്നും മുതിർന്ന ആരോഗ്യ ഓഫിസർ പറഞ്ഞു.

ABOUT THE AUTHOR

...view details