Video: താടിയെല്ലിന് മുകളില്‍ പല്ല് വരുന്നത് അശുഭം, പെൺകുട്ടിക്ക് നായയെ വിവാഹം ചെയ്‌ത് നല്‍കി പരിഹാരക്രിയ
ദേങ്കനാൽ: ഒഡിഷയിലെ ദേങ്കനാൽ ജില്ലയിൽ വിചിത്ര ആചാരവുമായി ഒരു വിഭാഗം. കരഗോള ഗ്രാമത്തിലെ ദേബ്‌ഗൻസാഹിയിൽ ഗോത്രവിഭാഗക്കാരുടെ വിശ്വാസപ്രകാരം, പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് താടിയെല്ലിന് മുകളിലെ ആദ്യത്തെ പല്ല് വരുന്നത് അശുഭകരമാണ്. അങ്ങനെ വന്നാല്‍ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് തെരുവ് നായയെ വിവാഹം ചെയ്‌തുനൽകും. ഗോത്രവിഭാഗക്കാരുടെ ഉത്സവമായ മഗെ പരബ് കഴിഞ്ഞ് മൂന്ന് ദിവസത്തിന് ശേഷമാണ് ആഘോഷമായി വിവാഹം നടത്തുന്നത്. വിവാഹത്തിന്‍റെ ദൃശ്യങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്.
Last Updated : Feb 3, 2023, 8:19 PM IST