കസാഖിസ്ഥാനില്‍ കൊവിഡും ന്യൂമോണിയയും പടരുന്നു
കസാഖിസ്ഥാനില്‍ ന്യൂമോണിയ പടര്‍ന്ന് പിടിക്കുന്നതായി ലോകാരോഗ്യ സംഘടന. കൊവിഡ് 19 വ്യാപനമാണ് ന്യൂമോണിയ പടരാന്‍ കാരണമെന്നും ലോകാരോഗ്യ സംഘടന എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. മൈക്കിള്‍ റയാന്‍ അറിയിച്ചു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ രാജ്യത്ത് 10000 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. വ്യാഴാഴ്ച 50000 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുകയും 264 പേര്‍ക്ക് ജീവന്‍ നഷ്ടമാകുകയും ചെയ്തു. രാജ്യത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനും നിര്‍ദേശമുണ്ട്.
Last Updated : Jul 11, 2020, 4:26 PM IST