ഐസ്‌ലന്‍ഡില്‍ അഗ്നിപർവ്വത സ്ഫോടനം
റെയ്ജാവിക്ക്: മൂന്നാഴ്ച നീണ്ട ഭൂകമ്പങ്ങൾക്ക് ശേഷം ഐസ്‌ലൻഡിൽ അഗ്നിപർവ്വതം പൊട്ടിത്തെറിച്ചു. 50,000ത്തോളം തുടർച്ചയായ ഭൂകമ്പങ്ങൾക്ക് ശേഷമാണ് മാർച്ച് 19ന് അഗ്നിപർവ്വത സ്ഫോടനം ആരംഭിക്കുന്നത്. ഐസ്‌ലൻഡിന്‍റെ തലസ്ഥാനമായ റെയ്ജാവിക്കിനടുത്തുള്ള ഗെൽഡിംഗദലൂരിലാണ് അഗ്നിപർവ്വതം സ്ഥിതി ചെയ്യുന്നത്. നിരവധി ആളുകളാണ് ലാവാ പ്രവാഹം കാണാൻ എത്തിക്കൊണ്ടിരിക്കുന്നത്. മോശം കാലാവസ്ഥയെ തുടർന്ന് നൂറിലധികം രക്ഷാപ്രവർത്തകർ പ്രദേശത്ത് എത്തിച്ചേർന്നിട്ടുണ്ട്. കാലാവസ്ഥ മോശമായതിനാൽ ഇവിടേക്കുള്ള പ്രവേശനം താൽകാലികമായി നിരോധിച്ചിരിക്കുകയാണ്.