ഇന്തോനേഷ്യയിലെ പശ്ചിമ ജാവയിൽ തീപിടിത്തം - ഇന്തോനേഷ്യ
ഇന്തോനേഷ്യയിലെ പശ്ചിമ ജാവ പ്രവിശ്യയിലെ പെർട്ടാമിന ബലോങ്കൻ റിഫൈനറിയിൽ തീപിടിത്തം. തിങ്കളാഴ്‌ച വെളുപ്പിനാണ് തീ പടർന്നത്. സംഭവ സമയം റിഫൈനറിയിൽ ഉണ്ടായിരുന്ന നാലു ജീവനക്കാർക്ക് പൊള്ളലേറ്റു. ഇവരെ സമീപത്തെ ഇന്ദ്രമയു റീജിയണൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുൻ കരുതലിന്‍റെ ഭാഗമായി സമീപ ഗ്രാമത്തിൽ നിന്നും 500 പേരെ മാറ്റിപ്പാർപ്പിച്ചു. തീപിടിത്തത്തിന്‍റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. അതേ സമയം തീപിടുത്തമുണ്ടായ നേരം പ്രദേശത്ത് കനത്ത മഴയും ഇടിമിന്നലും ഉണ്ടായിരുന്നുവെന്ന് അധികൃതർ പറഞ്ഞു.