കൊവിഡ് ഒഴിയുന്നു; വുഹാൻ വീണ്ടും പഴയ ജീവിതത്തിലേക്ക് - ലോക് ഡൗൺ അവസാനിച്ചു
ബെയ്ജിങ്: 11 ആഴ്ചത്തെ ലോക് ഡൗണിന് ശേഷം ചൈനയിലെ ഹുബൈ പ്രവിശ്യയുടെ തലസ്ഥാനമായ വുഹാനിൽ ജനജീവിതം സാധാരണ നിലയിലേക്ക്. കൊവിഡിനെ തുടർന്ന് വുഹാനിൽ പ്രഖ്യാപിച്ചിരുന്ന നിയന്ത്രണങ്ങൾ പിൻവലിച്ചു. നിലവിൽ ഇതുവരെ പുതിയ കൊവിഡ് 19 കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി. ലോക് ഡൗൺ പിൻവലിച്ചതിന്‍റെ സന്തോഷ സൂചകമായി യാങ്‌സി നദിയുടെ ഇരുകരകളിലുമായി ലൈറ്റ് ഷോ നടന്നു.