ഹാപ്പി ബെർത്ത്ഡേ ഡെംബ; കുഞ്ഞൻ ഗൊറില്ലക്ക് പഴങ്ങളിൽ ആശംസ ഒരുക്കി മൃഗശാല...ദൃശ്യങ്ങള്‍... - കുഞ്ഞൻ ഗൊറില്ലക്ക് ഒമ്പത് വയസ്
മൈസുരു: ഒമ്പത് വയസുകാരൻ ഡെംബയ്ക്ക് ഇഷ്‌ട വിഭവങ്ങളിൽ ഹാപ്പി ബെർത്ത്ഡേ ഒരുക്കി മൃഗശാല. മൈസൂരിലെ ചാമരാജേന്ദ്ര മൃഗശാലയാണ് കുഞ്ഞൻ ഗൊറില്ലക്ക് പച്ചക്കറിയും പഴങ്ങളും ചേർത്ത് ഹാപ്പി ബെർത്ത് ഡേ ഒരുക്കിയത്. ബെർത്ത് ഡേ വിഭവങ്ങള്‍ ആസ്വദിച്ച് കഴിക്കുന്ന ഡെംബയുടെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു. കഴിഞ്ഞ മാസം ഒക്‌ടോബറിൽ എത്തിയ ഡെംബ ഏവരുടെയും പ്രിയപ്പെട്ടവനാണ്. മൃഗശാലയിലെത്തിയ കാഴ്ചക്കാരും ഡെംബയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേർന്നാണ് മടങ്ങിയത്.