കേരളം

kerala

Sudhi Kozhikode

ETV Bharat / videos

നടൻ എന്ന നിലയിൽ തിരിച്ചറിയുന്നത് ആദ്യം, വലിയ അഭിമാനം തോന്നുന്ന നിമിഷം; സുധി കോഴിക്കോട് - Sudhi Kozhikode Kaathal movie actor in iffk

By ETV Bharat Kerala Team

Published : Dec 9, 2023, 10:33 PM IST

തിരുവനന്തപുരം : കാതൽ സിനിമ പങ്കുവയ്‌ക്കുന്ന ആശയം സമൂഹത്തിൽ പെട്ടെന്ന് മാറ്റം ഉണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും എന്നാൽ എന്‍റെ കഥാപാത്രത്തെ ജനങ്ങൾ ഏറ്റെടുത്തതും സിനിമയ്‌ക്ക്‌ ലഭിച്ചു കൊണ്ടിരിക്കുന്ന നല്ല പ്രതികരണങ്ങളും ശുഭ സൂചനയാണെന്ന് നടൻ സുധി കോഴിക്കോട് (Sudhi Kozhikode about Kathal movie). 42 സിനിമകളിൽ താൻ അഭിനയിച്ചിട്ടുണ്ട്. അവയിൽ പല സിനിമകളും ഐഎഫ്എഫ്കെയിൽ വന്നിട്ടുണ്ടെങ്കിലും സിനിമയിലെ നടൻ എന്ന നിലയിൽ തന്നെ തിരിച്ചറിയുന്നത് ആദ്യമായിട്ടാണെന്നും വലിയ അഭിമാനം തോന്നുന്ന നിമിഷങ്ങൾ ആണിതെന്നും സുധി ഇടിവി ഭാരതിനോട് പറഞ്ഞു (Kaathal movie actor). ഐഎഫ്എഫ്കെ (International Film Festival of Kerala-IFFK) വേദിയിൽ മലയാളത്തിൽ സിനിമ ഇന്ന് എന്ന വിഭാഗത്തിൽ മൂന്ന് ഷോകൾ ആണ് കാതലിനായി ഒരുക്കിയിട്ടുള്ളത്. തിയേറ്ററുകളിലേതു പോലെ വൻ ക്യൂ ആണ് രാജ്യാന്തര ചലച്ചിത്രമേളയിലും കാതലിനായി ലഭിക്കുന്നത്. വിവാദങ്ങൾ വരുന്നുണ്ടെങ്കിലും എൽജിബിടിക്യു കമ്മ്യൂണിറ്റിയോടുള്ള മനോഭാവം മാറാൻ സിനിമ കാരണമാകുന്നു എന്നത് സിനിമയുടെ വിപ്ലവാത്കരമായ രാഷ്ട്രീയ പ്രവർത്തനമാണെന്നും സുധി പറഞ്ഞു. 

ALSO READ:'അന്ന് പനിയായിരിക്കുമെന്ന് പ്രമുഖ നടൻ', ചലച്ചിത്രമേളയുടെ ഉദ്‌ഘാടന ചടങ്ങിലെ രഞ്ജിത്തിന്‍റെ പ്രസംഗം ചർച്ചയാകുന്നു..

ABOUT THE AUTHOR

...view details