കുറ്റിക്കാട്ടൂരിന് സമീപം പൈപ്പ് പൊട്ടി റോഡില്‍ വെള്ളക്കെട്ട് ; ഗര്‍ത്തം രൂപപ്പെട്ട് ഗതാഗത തടസം നേരിട്ടു
കോഴിക്കോട്: കോഴിക്കോട്-മാവൂർ റോഡിൽ കുറ്റിക്കാട്ടൂരിന് സമീപം ആനക്കുഴിക്കരയിൽ ജലവിതരണ പൈപ്പ് പൊട്ടി. പൈപ്പ് പൊട്ടിയതിനെ തുടര്‍ന്ന് റോഡിൽ പ്രളയ സമാനമായ സാഹചര്യം. കൂളിമാട് പമ്പിങ് സ്റ്റേഷനിൽ നിന്ന് കോഴിക്കോട് മെഡിക്കൽ കോളജിലേക്കുള്ള ജലവിതരണ പൈപ്പാണ് ഇന്ന് രാവിലെ പൊട്ടിയത്. പൈപ്പ് പൊട്ടിയതോടെ റോഡിൽ വലിയ ഗർത്തം രൂപപ്പെട്ടു. തുടര്‍ന്ന് ഗതാഗതം ഏറെനേരം തടസപ്പെട്ടു. പൊട്ടിയ പൈപ്പ് പുനഃസ്ഥാപിക്കാന്‍ 24 മണിക്കൂര്‍ സമയം വേണ്ടിവരുമെന്ന് ജലവിഭവ വകുപ്പ് നല്‍കിയ വിവരം.
പൈപ്പ് പൊട്ടിയതോടെ മെഡിക്കല്‍ കോളജില്‍ ഉണ്ടായ ജലദൗര്‍ലഭ്യം പരിഹരിക്കാന്‍ ബദല്‍ സംവിധാനം ഏര്‍പ്പെടുത്തുമെന്ന് അധികൃതര്‍ അറിയിച്ചു. വെള്ളം പമ്പുചെയ്യുന്നിടത്തുള്ള വാല്‍വ് അടച്ച് വെള്ള ചോര്‍ച്ച താത്‌കാലികമായി പരിഹരിച്ചു. ഫെബ്രുവരിയില്‍ കൊച്ചി തമ്മനത്തെ വാട്ടര്‍ അതോറിട്ടിയുടെ പൈപ്പ് പൊട്ടി ജലവിതരണം തടസപ്പെട്ടിരുന്നു. ആലുവയില്‍ നിന്ന് വെള്ളം എത്തിക്കുന്ന വലിയ പൈപ്പാണ് തനിയെ പൊട്ടിയത്. ജലം ശക്തമായി പുറത്തേക്ക് വന്നതോടെ റോഡ് തകര്‍ന്നു. തുടര്‍ന്ന് തമ്മനം-പാലാരിവട്ടം റോഡില്‍ ഗതാഗതം തടസപ്പെട്ടിരുന്നു. പൈപ്പ് പൊട്ടിയതോടെ ജലവിതരണവും നിര്‍ത്തി വച്ചു.