കേരളം

kerala

ഇറാനിലെ പുരാതന കായിക വിനോദമായ സോർഖാന ഇന്ത്യയിൽ

By ETV Bharat Kerala Team

Published : Nov 7, 2023, 10:54 PM IST

Ancient Game Of Iran Zorkhana Will Now Be Played In India As Well

ന്യൂഡൽഹി: ഇറാനിൽ പ്രചാരത്തിലുള്ള പുരാതന കായിക വിനോദമായ സോർഖാനയ്ക്ക് ഇന്ത്യയിലും കളിക്കളമൊരുങ്ങുന്നു (Ancient Game Of Iran Zorkhana Will Now Be Played In India As Well). യുനെസ്‌കോയുടെ പൈതൃക പട്ടികയിലുള്ള (UNESCO Heritage List) കായിക വിനോദമായ സോർഖാന ഇന്ത്യയിൽ പ്രചരിപ്പിക്കുന്നതിന്‍റെ ഭാഗമായി രാജ്യത്ത് സോർഖാന അസോസിയേഷൻ രൂപീകരിച്ചു. ഇറാനിൽ 1501 ൽ നിലനിന്ന സഫാവിഡ് സാമ്രാജ്യമാണ് (Safavid Dynasty) ഈ കായിക വിനോദം പ്രശസ്‌തമാക്കിയത്. ഇന്ത്യയിലെ പുരാതന കായിക വിനോദമായ ഗുസ്‌തിയുമായി സോർഖാനയ്ക്ക് സാദൃശ്യമുണ്ട്. ഗുസ്‌തി സോർഖാനയുടെ മറ്റൊരു രൂപമാണെന്ന് പറയപ്പെടുന്നു. ഗുസ്‌തിയിൽ നിന്ന് വ്യത്യസ്‌തമായി സോർഖാനയിൽ സംഗീതവും നൃത്തവും ഉൾക്കൊള്ളുന്നു. പേർഷ്യൻ കവികളുടെ പദ്യങ്ങള്‍ ആലപിച്ചുകൊണ്ടാണ് കളി ആരംഭിക്കുന്നത്. കളിക്കൊപ്പിച്ച് ഗോദയിലുള്ള രണ്ട് ഗുസ്‌തിക്കാരെ സംഗീതത്തിലൂടെ പ്രോത്സാഹിപ്പിക്കാനുള്ള രണ്ട് ഗായകരും സോർഖാനയുടെ ഭാഗമാണ്. പാട്ടിന് കൊഴുപ്പേകാൻ വാൾനട്ട് മരത്തിന്‍റെ തടിയിലുണ്ടാക്കിയ തമ്പേറിന് സമാനമായ വാദ്യോപകരണവും ഇവർ ഉപയോഗിക്കുന്നു. ഇന്ത്യക്കുപുറമെ 80 ഓളം രാജ്യങ്ങളിൽ പുതുതായി സോർഖാന കളിക്കാൻ തുടങ്ങിയിട്ടുണ്ട്. ഇന്ത്യയിൽ ഈ പുരാതന കായിക വിനോദത്തെ പ്രോത്സാഹിപ്പിക്കാൻ ഇറാൻ കൾച്ചർ ഹൗസും, ഇന്‍റർനാഷണൽ ഫെഡറേഷൻ ഓഫ് ഫോഴ്‌സ് സ്‌പോർട്‌സ് ഇറാനും സഹകരിച്ച് സോർഖാന അസോസിയേഷൻ ഓഫ് ഇന്ത്യ എന്ന പേരിൽ ഒരു സംഘടന രൂപീകരിച്ചു. ഇതോടെ ഇനി നടക്കുന്ന അന്താരാഷ്ട്ര സോർഖാന മത്സരങ്ങളിൽ ഇന്ത്യൻ കളിക്കാർക്കും പങ്കെടുക്കാനാകും.

ABOUT THE AUTHOR

...view details