തൊട്ടുപിന്നില്‍ ഓടിയെത്തി കാട്ടാന, വാഹനം പിന്നോട്ടെടുത്ത് യുവതി; ദൃശ്യങ്ങള്‍ വൈറല്‍ - വാഹനത്തിന് മുന്നില്‍ കാട്ടാന
പെട്ടെന്നൊരു ആന മുന്നില്‍ വന്നാല്‍ നിങ്ങളെന്തു ചെയ്യും? വനമേഖലയിലോ മൃഗസംരക്ഷണ മേഖലയിലോ സന്ദര്‍ശനം നടത്തുമ്പോള്‍ ചിലപ്പോള്‍ വന്യമൃഗങ്ങളെ കണ്ടുമുട്ടാറുണ്ട്. ഉത്തരാഖണ്ഡിലെ ജിം കോർബറ്റ് കടുവ സങ്കേതത്തിലും കഴിഞ്ഞ ദിവസം സമാനമായ സംഭവമുണ്ടായി. ബിജ്‌റാനി സോണിൽ തുറന്ന വാഹനത്തില്‍ യാത്ര ചെയ്യുകയായിരുന്നു യുവതി. പെട്ടെന്ന് നാലുചക്ര വാഹനത്തിന് മുന്നിൽ കാട്ടാനയെത്തി. ഒരു നിമിഷം ഭയചകിതയായെങ്കിലും യുവതി വാഹനം പിന്നോട്ടെടുത്തു. കുറച്ച് സമയത്തിന് ശേഷമാണ് ആന വനത്തിനുള്ളിലേക്ക് മറഞ്ഞത്.
Last Updated : Feb 3, 2023, 8:17 PM IST