video: വാഹനത്തിന് നേരെ കുതിച്ചെത്തി ഒറ്റയാൻ; വനംവകുപ്പ് ഉദ്യോഗസ്ഥർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
കോയമ്പത്തൂർ: ഒറ്റായാന്‍റെ ആക്രമണത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് വനംവകുപ്പ് ഉദ്യോഗസ്ഥർ. പൊള്ളാച്ചി ആനമല കടുവ സങ്കേതത്തിലാണ് സംഭവം. ആക്രമണകാരിയായ ആനയ്ക്ക് വാഴപ്പിണ്ടിയും മറ്റും നൽകി ശാന്തനാക്കാൻ എത്തിയ ഉദ്യോഗസ്ഥർക്ക് നേരെ ഒറ്റായാൻ പാഞ്ഞടുക്കുകയായിരുന്നു. ഉദ്യോഗസ്ഥർ വാഹനം പിന്നിലേക്ക് എടുത്തങ്കിലും ഒറ്റയാൻ പിന്തിരിയാതെ ഇവർക്ക് നേരെ കുതിച്ചെത്തുകയായിരുന്നു. ഏറെ ദൂരം വാഹനം പിന്നിലേക്ക് എടുത്താണ് ഉദ്യോഗസ്ഥർ രക്ഷപ്പെട്ടത്.
Last Updated : Feb 3, 2023, 8:20 PM IST