സന്ദീപ് നായരുടെ സ്ഥാപനത്തിലേക്ക് യൂത്ത് കോൺഗ്രസ് മാര്‍ച്ച് - സന്ദീപ് നായര്‍
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സന്ദീപ് നായരുടെ സ്ഥാപനത്തിലേക്ക് യൂത്ത് കോൺഗ്രസ് പ്രതിഷേധം. നെടുമങ്ങാട് പത്താം കല്ലിലുള്ള സന്ദീപ് നായരുടെ കാർബൺ ഡോക്ടർ എന്ന വർക്ക് ഷോപ്പിലേക്കാണ് പ്രവർത്തകർ മാർച്ച് നടത്തിയത്. പ്രവർത്തകരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി.